ശനിയാഴ്ചയായിരുന്നു നടി മിയ ജോർജും അശ്വിൻ ഫിലിപ്പും തമ്മിലുള്ള വിവാഹം. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് നടന്ന വിവാഹത്തിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വൈകിട്ട് വിവാഹ റിസപ്‍ഷനും നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായിരിന്നു ചടങ്ങുകൾ.

പള്ളിയിൽ നിന്നും അശ്വിന്റെ കൈപ്പിടിച്ച് ഇറങ്ങിയ മിയയെ “വിവാഹത്തോടെ അഭിനയത്തോട് വിട പറയുമോ?” എന്ന ചോദ്യത്തോടെയാണ് മാധ്യമപ്രവർത്തകർ വരവേറ്റത്. സിനിമ വിടുന്നില്ല, ഇനിയും അഭിനയിക്കും എന്ന തന്റെ നിലപാടു വ്യക്തമാക്കിയിരിക്കുകയാണ് മിയ.

എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ. വിവാഹത്തോടെ താനുമൊരു കൊച്ചിക്കാരിയായിരിക്കുകയാണെന്നും മിയ പറയുന്നു.

മിയയുടെ വിവാഹചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.

View this post on Instagram

@meet_miya @the_lepidopterist_ (Babi Photography ) . . . . . . . . #miya #miyageorge #modeling #alphypanjikaran #modelphotography #fashion #kunchakkoboban #samyukthamenon #spy #neerajmadhav #instagramers #tovino #tovinothomas #ichayan #prithvirajsukumaran #priyamani #amazonprime #amazoan #instahappy #rachana #dinesh #anusithara #babiphotography #asifali #instagramers #babisangrock_photography #instapic @mohanlal @neeraj_madhav @mammootty @tovinothomas @priyamanilovers @pillumani_official @priya.p.varrier @pillumani @gingermedia_entertainments @cinemadaddy @malayalamcinemaworld @malayalam_celebrity @instamalunair @ajuvarghese @nivinpaulyactor @vineeth84 @dhyansreenivasan @tovinoizm_official @tovino_fans_page @alphy_panjikaran

A post shared by Babi_Photography (@the_lepidopterist_) on

ആഗസ്റ്റ് 25നായിരുന്നു പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് മിയയുടെ മനസമ്മത ചടങ്ങുകൾ നടന്നത്. മിയയുടെ മനസമ്മതത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. ജൂൺ രണ്ടിനായിരുന്നു അശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്. ബിസിനസുകാരനായ അശ്വിനുമായുള്ള വിവാഹം ആലോചിച്ചുറപ്പിച്ചതാണെന്ന് മിയയുടെ വീട്ടുകാർ അറിയിച്ചിരുന്നു.

View this post on Instagram

@meet_miya @the_lepidopterist_ (Babi Photography ) . . . . . . . . #miya #miyageorge #modeling #alphypanjikaran #modelphotography #fashion #kunchakkoboban #samyukthamenon #spy #neerajmadhav #instagramers #tovino #tovinothomas #ichayan #prithvirajsukumaran #priyamani #amazonprime #amazoan #instahappy #rachana #dinesh #anusithara #babiphotography #asifali #instagramers #babisangrock_photography #instapic @mohanlal @neeraj_madhav @mammootty @tovinothomas @priyamanilovers @pillumani_official @priya.p.varrier @pillumani @gingermedia_entertainments @cinemadaddy @malayalamcinemaworld @malayalam_celebrity @instamalunair @ajuvarghese @nivinpaulyactor @vineeth84 @dhyansreenivasan @tovinoizm_official @tovino_fans_page @alphy_panjikaran

A post shared by Babi_Photography (@the_lepidopterist_) on

ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അൽഫോൺസാമ്മ’ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടർ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതർക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി. ‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്‍,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്‍,’ ‘ബ്രദേഴ്‌സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

View this post on Instagram

Happy Married Life dear #Miya & #Ashwin

A post shared by Extreme Productions (@extreme.productions) on

View this post on Instagram

നടി മിയ ജോർജ് വിവാഹിതയായി. ബിസിനസുകാരനായ അശ്വിനാണ് മിയയെ മിന്നുകെട്ടിയത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടന്നത്. #miya #wedding #actresswedding

A post shared by Balcony Ticket (@balcony_ticket_official) on

തമിഴിൽ ‘അമര കാവ്യം,’ ‘ഇൻട്രു നേട്ര് നാളൈ,’ ‘വെട്രിവേൽ,’ ‘ഒരു നാൾ കൂത്ത്,’ ‘റം,’ ‘യെമൻ’ എന്നീ സിനിമകളിലും തെലുങ്കിൽ ‘ഉംഗരാല രാംബാബു’ എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ ‘അൽ മല്ലു’ ഈ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്. തമിഴിലും മലയാളത്തിലുമായി മൂന്നു ചിത്രങ്ങളിൽ മിയയുടേതായി ഒരുങ്ങുന്നുണ്ട്.

Read More: Miya George Ashwin Philip Wedding: ഇനി ഒന്നാണ് നമ്മൾ; നടി മിയയും ആഷ്‌വിനും വിവാഹിതരായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook