ഒരു സ്മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ അഭിനേത്രിയാണ് മിയ ജോര്‍ജ്. മകൻ ലൂക്കയ്ക്ക് വേണ്ടി സിനിമയില്‍ നിന്ന് മാറിനിന്ന താരം വീണ്ടും സജ്ജീവമാകാന് ഒരുങ്ങുകയാണിപ്പോള്‍. സോഷ്യല്‍ മീഡീയയില്‍ ആക്റ്റീവായ താരം ഇടയ്ക്ക് റീല്‍ വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്.
സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന ‘ ഡാന്‍സ് കേരള ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളാണ് മിയ. അവതാരകരായ ശില്പ ബാലയ്ക്കും അരുണിനും ഒപ്പം റീല്‍സ് ചെയ്യുന്ന മിയയുടെ വീഡിയോയാണ് വൈറലാകുന്നത്. ഷൂട്ടിങ്ങ് ഇടവേളകളില്‍ ചിത്രീകരിക്കുന്ന വീഡിയോസ് ഇതിന് മുന്‍പും മിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിക്രം നായകനാകുന്ന ‘കോബ്ര’ യില്‍ മിയയും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചിലും മിയ പങ്കെടുത്തിരുന്നു.