scorecardresearch

ദേവദൂതർ പാടി: ഡാൻസ് ഫ്ളോർ ഉത്സവപറമ്പാക്കി മിയയും പ്രസന്ന മാസ്റ്ററും, വീഡിയോ

മിയയ്ക്കും പ്രസന്ന മാസ്റ്റർക്കുമൊപ്പം ശ്രുതിബാലയേയും കാണാം. 'പൊളി പൊളി' എന്നാണ് വീഡിയോയ്ക്ക് ചാക്കോച്ചന്റെ കമന്റ്

മിയയ്ക്കും പ്രസന്ന മാസ്റ്റർക്കുമൊപ്പം ശ്രുതിബാലയേയും കാണാം. 'പൊളി പൊളി' എന്നാണ് വീഡിയോയ്ക്ക് ചാക്കോച്ചന്റെ കമന്റ്

author-image
Entertainment Desk
New Update
Miya, Miya Devadoothar Padi dance

സോഷ്യൽ മീഡിയയിൽ എങ്ങും 'ദേവദൂതർ പാടി' തരംഗമാണ്. ചാക്കോച്ചൻ തുടങ്ങി വച്ച ട്രെൻഡ് കേരളക്കരയാകെ ഏറ്റുപിടിച്ചതുപോലെയാണ് ഇൻസ്റ്റഗ്രാമിൽ ദേവദൂതരുടെ റീൽ പ്രവാഹമാണ്. ചാക്കോച്ചന്റെ ഡാൻസ് വീഡിയോ ആവട്ടെ റിലീസ് ചെയ്ത നാൾ മുതൽ യൂട്യൂബിൽ ട്രെൻഡിംഗ് സ്ഥാനത്തു തന്നെ തുടരുകയാണ്. ഒരു കോടിയിലേറെ ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു ഇതുവരെ.

Advertisment

കഴിഞ്ഞ ദിവസം നടൻ ധ്യാൻ ശ്രീനിവാസനും 'ദേവദൂതർ'ക്ക് അനുസരിച്ചു ചുവടുവെച്ചിരുന്നു. ഇപ്പോഴിതാ, നടിമാരായ മിയ, ശ്രുതി ബാല, കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ എന്നിവർ​ ഒരുമിച്ചുള്ള ഡാൻസ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന ' ഡാന്‍സ് കേരള ഡാന്‍സ്' എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളാണ് പ്രസന്ന മാസ്റ്ററും മിയയും. ശില്‍പ ബാലയും അരുണുമാണ് ഷോയുടെ അവതാരകർ.

പ്രസന്ന മാസ്റ്റർക്കും ശിൽപ്പ ബാലയ്ക്കുമൊപ്പം ചുവടുവയ്ക്കുകയാണ് മിയ. സുഹൈദ് കുക്കു, ഐശ്വര്യ ഉഷ രാധാകൃഷ്ണൻ, ആർജെ അരുൺ, സാംരൂദ് എന്നിവരും ഇവർക്കൊപ്പം ചുവടുവെയ്ക്കുന്നുണ്ട്.

Advertisment

'പൊളി പൊളി' എന്നാണ് ചാക്കോച്ചൻ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ആ ഡാൻസ് ഫ്ളോർ എല്ലാവരും കൂടെ ഉത്സവപറമ്പാക്കിയല്ലേ എന്നാണ് ആരാധകരുടെ കമന്റ്.

'ഡാന്‍സ് കേരള ഡാന്‍സി'ന്റെ ഷൂട്ടിങ്ങ് ഇടവേളകളില്‍ നിന്നുള്ള വീഡിയോസ് ഇതിന് മുന്‍പും മിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Miya Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: