scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

Live on Facebook: മിഥുൻ രമേശും ഭാര്യ ലക്ഷ്മിയും ഐ ഇ മലയാളം ലൈവിൽ

നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് മിഥുൻ ലൈവായി മറുപടി പറയും

midhun ramesh

Live on Facebook: നടനും അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റും റേഡിയോ ജോക്കിയുമായ മിഥുൻ രമേശും ഭാര്യയും വ്ലോഗറും അവതാരകയുമായ ലക്ഷ്മി മേനോനും ഐഇ മലയാളം ഫെയ്‌സ്‌ബുക്ക് ലെെവിൽ എത്തുന്നു. നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് മിഥുനും ലക്ഷ്മിയും ലൈവായി മറുപടി പറയും.

മലയാളത്തിലെ ഏറ്റവും ജനപ്രിയനായ അവതാരകരിൽ ഒരാളാണ് മിഥുൻ രമേശ്. ഫ്ളവേഴ്സ് ടിവിയുടെ ‘കോമഡി ഉത്സവം’ എന്ന ടെലിവിഷൻ ഷോയുടെ അവതാരകനായി എത്തിയതോടെ മിനിസ്ക്രീനിലെ മിന്നുംതാരമായി മിഥുൻ മാറുകയായിരുന്നു. ടിക്‌ടോക് വീഡിയോകളുമൊക്കെയായി സമൂഹമാധ്യമങ്ങളിലും സജീവമാണ് മിഥുനും ലക്ഷ്മിയും.

പഠനകാലത്ത് തന്നെ ടെലിവിഷൻ ഷോകളുടെ ഭാഗമായ മിഥുന്റെ സിനിമാ അരങ്ങേറ്റം ഫാസിലിന്റെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് മിഥുൻ ശ്രദ്ധ നേടിയത്. കഥ, നമ്മൾ, ഗൗരിശങ്കരം, ഡയമണ്ട് നെക്ളേസ്, റൺ ബേബി റൺ, നീ കോ ഞാ ചാ, മധുരനാരങ്ങ, പത്തേമാരി, കുട്ടൻപിള്ളയുടെ ശിവരാത്രി, വെട്ടം, റൺവേ തുടങ്ങി നിരവധി ചിത്രങ്ങളിൽ മിഥുൻ വേഷമിട്ടിരുന്നു. അടുത്തിടെ മിഥുൻ നായകനായി എത്തിയ ചിത്രമായിരുന്നു ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’.

ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവ്

ലോക്ക്‌ഡൗൺ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി വീടുകളിൽ കുടുങ്ങിപ്പോയവർക്ക് വിരസതയകറ്റാനും പ്രിയതാരങ്ങളോട് സംസാരിക്കാനും ഒരു വഴിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിൽ താരങ്ങളുമായുള്ള മുഖാമുഖം പരിപാടി ആരംഭിക്കുന്നത്.

നടിമാരായ ഐശ്വര്യ ലക്ഷ്മി, മല്ലിക സുകുമാരൻ, നദിയ മൊയ്തു, കനിഹ, മഞ്ജുപിള്ള, രോഹിണി, ശാന്തികൃഷ്ണ, ഗൗരി നന്ദ, ലക്ഷ്മി ഗോപാലസ്വാമി, റീനു മാത്യൂസ്, മെറീന, ഗായകൻ ശ്രീനിവാസൻ, ഗായിക മഞ്ജരി, രശ്മി സതീഷ്, ജ്യോത്സ്ന, സംഗീത സംവിധായകരായ ഗോപിസുന്ദർ, രാഹുൽ രാജ്, നടന്മാരായ മാമുക്കോയ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, കൃഷ്ണകുമാർ, കോട്ടയം നസീർ, ടിനി ടോം, വിനീത്, ദീപക് പറമ്പോൽ, ബിജു സോപാനാം, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ഭദ്രൻ തുടങ്ങി നിരവധി പേരാണ് ഇതിനകം ഐ ഇ മലയാളം പ്രേക്ഷകരുമായി സംവദിക്കാൻ ലൈവിലെത്തിയത്.

Read more: ലംബോര്‍ഗിനിയെക്കുറിച്ച് ചോദിച്ച ആരാധകന്റെ വായടപ്പിച്ച് മല്ലിക സുകുമാരന്‍; വീഡിയോ

ഫേസ്ബുക്ക്‌ ലൈവ് വീഡിയോകള്‍ കാണാം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mithun ramesh wife lakshmi menon facebook live ie malayalam