യാത്രകളുടെ ലോകത്ത് നിന്നും അകന്നും മനുഷ്യർ വീടിന്റെ ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങികൂടുകയാണ് ലോക്ക്‌ഡൗൺ കാലത്ത്. യാത്രാസ്നേഹികളായ നല്ലൊരു വിഭാഗം ആളുകൾക്കും ഈ സമയത്ത് ഏറെ മിസ് ചെയ്യുന്നതും യാത്രകൾ തന്നെയാവാം. ജീവിതത്തിൽ മുൻപൊരിക്കൽ നടത്തിയ ഒരു യാത്രയുടെ ഓർമ പങ്കുവയ്ക്കുകയാണ് നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേശ്.

ഈ സ്ഥലമേതെന്ന് മനസ്സിലായോ? എന്ന ചോദ്യത്തോടെയാണ് മിഥുൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാണ് വീണ്ടും യാത്ര ചെയ്തു തുടങ്ങാനാവുക എന്നും മിഥുൻ ചോദിക്കുന്നുണ്ട്.

അമേരിക്ക, മിയാമിയോ മിയാമിയ്ക്ക് അടുത്തുള്ള ഏതോ പ്രദേശമോ എന്നാണ് ചിത്രത്തിന് ഒരാൾ നൽകിയ കമന്റ്. ഏറെക്കുറെ അടുത്ത ഉത്തരം എന്ന് മിഥുൻ മറുപടി നൽകിയിട്ടുമുണ്ട്.

Read more: മിഥുൻ രമേശിന് ഭാര്യയുടെ കിടിലൻ പിറന്നാൾ സമ്മാനം; പൊളി സാനമെന്ന് സോഷ്യൽ മീഡിയ

മലയാളത്തിലെ ഏറ്റവും ജനപ്രിയനായ അവതാരകരിൽ ഒരാളാണ് മിഥുൻ രമേശ്. ഫ്ളവേഴ്സ് ടിവിയുടെ ‘കോമഡി ഉത്സവം’ എന്ന ടെലിവിഷൻ ഷോയുടെ അവതാരകനായി എത്തിയതോടെ മിനിസ്ക്രീനിലെ മിന്നുംതാരമായി മിഥുൻ മാറുകയായിരുന്നു. ടിക്‌ടോക് വീഡിയോകളുമൊക്കെയായി സമൂഹമാധ്യമങ്ങളിലും സജീവമാണ് മിഥുനും ലക്ഷ്മിയും.

പഠനകാലത്ത് തന്നെ ടെലിവിഷൻ ഷോകളുടെ ഭാഗമായ മിഥുന്റെ സിനിമാ അരങ്ങേറ്റം ഫാസിലിന്റെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് മിഥുൻ ശ്രദ്ധ നേടിയത്. കഥ, നമ്മൾ, ഗൗരിശങ്കരം, ഡയമണ്ട് നെക്ളേസ്, റൺ ബേബി റൺ, നീ കോ ഞാ ചാ, മധുരനാരങ്ങ, പത്തേമാരി, കുട്ടൻപിള്ളയുടെ ശിവരാത്രി, വെട്ടം, റൺവേ തുടങ്ങി നിരവധി ചിത്രങ്ങളിൽ മിഥുൻ വേഷമിട്ടിരുന്നു. അടുത്തിടെ മിഥുൻ നായകനായി എത്തിയ ചിത്രമായിരുന്നു ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook