മിഥുൻ രമേശിന് ഭാര്യയുടെ കിടിലൻ പിറന്നാൾ സമ്മാനം; പൊളി സാനമെന്ന് സോഷ്യൽ മീഡിയ

ജോജു ജോർജും വിജയ് യേശുദാസുമടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്

Mithun Ramesh, Midhun ramesh, Midhun Ramesh family, Mithun Ramesh wife, Mithun Ramesh video, മിഥുൻ രമേശ്, Indian express malyalam, IE Malayalam

മലയാളത്തിലെ ഏറ്റവും ജനപ്രിയനായ അവതാരകരിൽ ഒരാളാണ് നടനും റേഡിയോ ജോക്കിയും സീരിയൽ താരവും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയായ മിഥുൻ രമേശ്. ഫ്ളവേഴ്സ് ടിവിയുടെ ‘കോമഡി ഉത്സവം’ എന്ന ടെലിവിഷൻ ഷോയുടെ അവതാരകനായി എത്തിയതോടെ മിനിസ്ക്രീനിലെ മിന്നുംതാരം കൂടിയാണ് മിഥുൻ. മിഥുനിന്റെ പിറന്നാളിന് ഭാര്യയൊരുക്കിയ ഒരു വീഡിയോ ആശംസയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളെ രസിപ്പിക്കുന്നത്. ജോജു ജോർജും വിജയ് യേശുദാസുമടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

View this post on Instagram

We love you

A post shared by Lakshmi Menon (@lakshmimenon89) on

വ്ലോഗറും അവതാരകയുമൊക്കെയായി ലക്ഷ്മി മേനോനാണ് മിഥുന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. തൻവി എന്നൊരു മകളും ഈ ദമ്പതിമാർക്ക് ഉണ്ട്. ടിക്‌ടോക് വീഡിയോകളുമൊക്കെയായി സമൂഹമാധ്യമങ്ങളിലും സജീവമാണ് മിഥുനും ലക്ഷ്മിയും മകളും.

View this post on Instagram

#stayhomestaysafe #dubai

A post shared by Lakshmi Menon (@lakshmimenon89) on

View this post on Instagram

@hamsathali #hitonam2019

A post shared by Lakshmi Menon (@lakshmimenon89) on

View this post on Instagram

#10yearchallenge

A post shared by Lakshmi Menon (@lakshmimenon89) on

പഠനകാലത്ത് തന്നെ ടെലിവിഷൻ ഷോകളുടെ ഭാഗമായ മിഥുന്റെ സിനിമാ അരങ്ങേറ്റം ഫാസിലിന്റെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് മിഥുൻ ശ്രദ്ധ നേടിയത്. കഥ, നമ്മൾ, ഗൗരിശങ്കരം, ഡയമണ്ട് നെക്ളേസ്, റൺ ബേബി റൺ, നീ കോ ഞാ ചാ, മധുരനാരങ്ങ, പത്തേമാരി, കുട്ടൻപിള്ളയുടെ ശിവരാത്രി, വെട്ടം, റൺവേ തുടങ്ങി നിരവധി ചിത്രങ്ങളിൽ മിഥുൻ വേഷമിട്ടിരുന്നു. അടുത്തിടെ മിഥുൻ നായകനായി എത്തിയ ചിത്രമായിരുന്നു ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’.

Read more: ലോകം വളരെ ചെറുതാണ്, മിഥുൻ: ഓർമച്ചിത്രം പങ്കുവച്ച് അശ്വതി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mithun ramesh birthday wife wish funny video

Next Story
‘ബാലേട്ടന്റെ’ മക്കളായി എത്തിയ ഈ മിടുക്കികളെ ഓർമയുണ്ടോ? കുട്ടിത്താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾBalettan movie, mohanlal, balettan movie mohanlal daughters, keerthana Anil, gopika anil, balettan movie kids, ബാലേട്ടൻ, കീർത്തന അനിൽ, ഗോപിക അനിൽ, കബനി സീരിയൽ, kabani serial, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com