/indian-express-malayalam/media/media_files/uploads/2019/12/aswathy-midhun-ramesh.jpg)
മലയാളത്തിലെ ഏറ്റവും പോപ്പുലർ ആയ അവതാരകരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഉറപ്പായും കാണുന്ന രണ്ടു പേരുകളാണ് മിഥുൻ രമേശും അശ്വതി ശ്രീകാന്തും. ടെലിവിഷൻ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന രണ്ടുപേർ. ഇരുവരും അവതാരകയായി സ്റ്റേജ് പങ്കിട്ട ഷോകളും നിരവധി. ഇപ്പോഴിതാ, കൗതുകമുണർത്തുന്ന ഒരു പഴയകാല ചിത്രം പങ്കു വെച്ചിരിക്കുകയാണ് അശ്വതി.
Read More: ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കൈക്കുമ്പിളിലാക്കി കുഞ്ചാക്കോ ബോബൻ
നടൻ കൂടിയായ മിഥുനെ പാലാ അൽഫോൻസാ കോളേജിലെ ഒരു പ്രോഗ്രാമിന് ക്ഷണിക്കാൻ ലൊക്കേഷനിലെത്തിയതാണ് കോളേജ് യൂണിയൻ മെമ്പറായ അശ്വതി എന്ന പെൺകുട്ടി, ഒപ്പം കൂട്ടുകാരികളുമുണ്ട്. "ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രമാണ് ! (പാലാ അൽഫോൻസാ കോളേജിലെ യൂണിയൻ മെംബേർസ് ആയ പെൺകുട്ടികൾ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാൻ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതാണ്)," എന്ന ക്യാപ്ഷനോടെയാണ് അശ്വതി ചിത്രം പങ്കുവച്ചിരിക്കുന്നത്. നടൻ സുധീഷിനെയും ചിത്രത്തിൽ കാണാം.
View this post on InstagramA post shared by Aswathy Sreekanth (@aswathysreekanth) on
" ത്രോ ബാക്ക് എന്നൊക്കെ പറഞ്ഞാൽ ഒരു ഒന്നൊന്നര ത്രോ ബാക്ക്. ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് ഷെയർ ചെയ്യാൻ പറ്റുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അന്ന് ഞാൻ ഇവാനിയോസിൽ ഡിഗ്രി ഫൈനൽ ഇയർ ആണ്. ഇത് ഏതു ഷൂട്ടിംഗിന്റെ ഇടയിൽ ആണ് എന്ന് ചോദിച്ചവർക്കായി -ചിത്രത്തിന്റെ പേര് 'വിരൽത്തുമ്പിലാരോ'. ചിത്രം ഇത് വരെ റിലീസ് ആയിട്ടില്ല," ചിത്രം പങ്കുവച്ചുകൊണ്ട് മിഥുൻ കുറിക്കുന്നു.
View this post on InstagramA post shared by Mithun (@rjmithun) on
Read more: വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ കണ്ട സന്തോഷത്തിൽ മഞ്ജു വാര്യർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.