മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് മിഥുൻ മാനുവൽ തോമസ്. അടുത്തിടെയാണ് തനിക്ക് ഒരു ആൺകുഞ്ഞ് പിറന്ന വിവരം മിഥുൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോൾ തന്നെ മകന് താൻ ഒരുക്കിയ ചിത്രങ്ങളിലെ ജനപ്രിയ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് മിഥുൻ.

തന്റെ ആദ്യ ചിത്രമായ ആടിലെ ജയസൂര്യ അവതരിപ്പിച്ച ഷാജിപാപ്പൻ എന്ന കഥാപാത്രത്തേയും വിനായകന്റെ ഡ്യൂഡിനേയും വിജയ് ബാബുവിന്റെ സർബത്ത് ഷമീറിനേയും സണ്ണി വെയിനിന്റെ സാത്താൻ സൈമണേയുമാണ് മിഥുൻ മകന് പരിചയപ്പെടുത്തുന്നത്. ഈ കഥാപാത്രങ്ങളെ കാണുമ്പോൾ കൊച്ചുമിടുക്കൻ അച്ഛന്റെ കൈയിലിരുന്ന് ആവേശത്തോടെ ചിരിക്കുകയും ചാടുകയും ചെയ്യുന്നുണ്ട്.

ലോക്‌ഡൗൺ കാലത്തേക്ക് ജീവിതത്തിലേക്ക് തന്റേയും ഭാര്യ ഫിബിയ്ക്കും ജീവിതത്തിലേക്ക് കടന്നു വന്ന കുഞ്ഞതിഥിയെ മിഥുൻ സോഷ്യൽ മീഡിയയിലൂടെയായിരുന്നു പരിചയപ്പെടുത്തിയത്. വിഷുവിനു മുൻപെ ജീവിതത്തിലേക്ക് എത്തിയ അതിഥിയെ ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന എന്നായിരുന്നു മിഥുൻ വിശേഷിപ്പിച്ചത്.

2018 ലായിരുന്നു മിഥുനും ഫിബിയും വിവാഹിതരാവുന്നത്. ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടായിരുന്നു മിഥുൻ സിനിമാരംഗത്തെത്തിയത്. ‘ആട് ഒരു ഭീകരജീവി’, ‘ആൻമരിയ കലിപ്പിലാണ്’, ‘അലമാര’, ‘ആട് 2’, ‘അർജന്റീന ഫാൻസ് കാട്ടൂർകടവ്’ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ മിഥുൻ സംവിധാനം ചെയ്തു. കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ‘അഞ്ചാം പാതിര’ എന്ന സൈക്കോ ത്രില്ലർ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണവും നിരൂപക പ്രശംസയും നേടിയിരുന്നു.

Read More: ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന; അച്ഛനായ സന്തോഷം പങ്കുവച്ച് സംവിധായകൻ മിഥുൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook