മുംബൈ: ലോക്ക്ഡൗൺ കാരണം പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാവാതെ ബോളിവുഡ് താരം മിഥുൻ ചക്രവർത്തി. മിഥുൻ ചക്രബർത്തിയുടെ പിതാവ് ബസന്ദ്കുമാർ ചക്രവർത്തി (95) ചൊവ്വാഴ്ച മുംബൈയിലെ വസതിയിലാണ് മരണപ്പെട്ടത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് മരണം.

Also Read: ഇതെനിക്ക് കവിതക്കാലം; ലോക്ക്‌ഡൗൺകാല ജീവിതത്തെ കുറിച്ച് ഇർഷാദ്

മുത്തശ്ശൻറെ മരണവാർത്ത മിഥുൻ ചക്രബർത്തിയുടെ മകൻ നമാശി ചക്രബർത്തി സ്ഥിരീകരിച്ചിട്ടുണ്ട്. ” അതേ അദ്ദേഹം ഇന്നലെ അന്തരിച്ചു. അനുശോചനമറിയിച്ചതിന് നന്ദി, ഞങ്ങൾ ഇപ്പോൾ സങ്കടത്തിലാണ്”- നമാശി ചക്രവർത്തി പറഞ്ഞു. മിഥുൻ ദായുടെ പിതാവിന്റെ മരണത്തിൽ അനുശോചനം അറിയിക്കുന്നതായി ബംഗാളി ചലച്ചിത്ര താരം ഋതുപർണ സെൻ ഗുപ്ത ട്വീറ്റ് ചെയ്തു

നിലവിൽ ബംഗലൂരുവിലാണ് മിഥുൻ ചക്രവർത്തി. ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി ബംഗലൂരുവിലെത്തിയ ചക്രവർത്തി ലോക്ക്ഡൗണിനെത്തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു.

Also Read: നൂറ് വയസായാലും നീയെനിക്ക് കുഞ്ഞായിരിക്കും; അനിയത്തിയോട് സായ് പല്ലവി

ഈ സാഹചര്യത്തിൽ പിതാവിന്റെ അന്ത്യകർമങ്ങൾക്കായി മുംബൈയിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അദ്ദേഹം.
ശാന്തിമയി ചക്രവർത്തിയാണ് ബസന്തകുമാർ ചക്രവർത്തിയുടെ പത്നി. മിഥുൻ ചക്രവർത്തിയടക്കം നാല് മക്കളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook