ചെന്നൈ: ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ നിന്നും കാണാതായ മോഡല്‍ ഗാനം എസ് നായര്‍ വീട്ടില്‍ തിരിച്ചെത്തി. വിവാഹ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണ് ഗാനം വീടുവിട്ടുപോയത് എന്ന് പൊലീസ് പറയുന്നു. ഗാനം വിഷാദത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ചയാണ് 28കാരിയായ ഗാനത്തെ കാണാതായത്.

സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ഗാനത്തെ കണ്ടുപിടിക്കുന്നതിനായി സോഷ്യല്‍ മീഡിയകള്‍ വഴി ക്യാംപെയ്ന്‍ നടന്നുവരുന്നതിനിടെയാണ് അവര്‍ തിരിച്ചെത്തിയത്‌. 24 മണിക്കൂറിനകം 900 ട്വീറ്റുകളാണ് ഗാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വന്നത്‌.gaanam nair, chennai

ഗാനം നായര്‍ വര്‍ഷങ്ങളായി ചെന്നൈയിലാണു താമസം. പതിവുസമയത്ത് വെള്ളിയാഴ്ച ഓഫീസിലേക്കിറങ്ങിയതിന് ശേഷമാണ് ഗാനത്തെ കാണാതായത്. ഫാഷന്‍ഡിസൈനിംഗുമായി ബന്ധപ്പെട്ടും തിരക്കഥയെഴുത്തുമായി ബന്ധപ്പെട്ടും പലപ്പോഴും വീട്ടില്‍ മടങ്ങിയെത്താന്‍ വൈകാറുണ്ടായിരുന്ന ഗാനം രാത്രി വൈകിയിട്ടും തിരിച്ചെത്താതായപ്പോള്‍ ബന്ധുക്കള്‍ ഓഫീസില്‍ അന്വേഷിച്ചു. എന്നാല്‍ ഓഫീസില്‍ അന്ന് എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ