തന്റെ പിൻതുടർച്ചക്കാരിയായി വന്ന് ‘വിശ്വസുന്ദരി പട്ടം’ ഏറ്റുവാങ്ങിയ മിസ്സ് യൂണിവേഴ്സ് ചെൽസി സ്മിത്തിന് ആദരാജ്ഞലികൾ അർപ്പിച്ച് സുസ്മിത സെൻ. 43 വയസ്സുകാരിയായ ചെൽസി സ്മിത്ത് ലിവർ ക്യാൻസർ മൂലമാണ് മരണപ്പെട്ടത്. 1995ല്‍ വിശ്വസുന്ദരിപട്ടത്തിനായി മത്സരിച്ച ചെല്‍സി സ്മിത്ത്, പതിനഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആ വേദിയില്‍ എത്തുന്ന അമേരിക്കക്കാരിയായിരുന്നു. 1995 ലെ മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ വിശ്വസുന്ദരി പട്ടം നേടിയ ചെൽസി സ്മിത്തിനെ കിരീടം അണിയിച്ചത് സുസ്മിതാ സെൻ ആയിരുന്നു.
Read in English: Miss Universe Chelsi Smith crowned by Sushmita Sen dies at 45
‘അവളുടെ ആ ചിരിയേയും മഹാമനസ്കതയേയും ഞാൻ സ്നേഹിക്കുന്നു. എന്റെ സുന്ദരിയായ സുഹൃത്തിന് നിത്യശാന്തി നേരുന്നു”, എന്നാണ് ചെൽസി സ്മിത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സുസ്മിത ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. വിശ്വസുന്ദരി മത്സരത്തിന്റെ പഴയൊരു ഓർമ്മചിത്രവും പങ്കുവച്ചിട്ടുണ്ട്.
I loved her smile & that generous spirit!!! Rest in peace my beautiful friend @Chelsi_Smith #MissUniverse1995 Dugga Dugga pic.twitter.com/rm63b98Q72
— sushmita sen (@thesushmitasen) September 9, 2018
1994 ലാണ് സുസ്മിത വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്. അതോടെ, മിസ്സ് യൂണിവേഴ്സ് കിരീടം അണിയുന്ന ആദ്യ ഇന്ത്യൻ വനിതയായി സുസ്മിത സെൻ ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു. 1994-ൽ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ട് സുസ്മിത ഫെമിന മിസ്സ് ഇന്ത്യ കിരീടം നേടി. പിന്നീട് മനിലയിൽ വച്ച് നടന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തിലാണ് സുസ്മിത ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ച് വിജയം വരിച്ചത്. 1994-ലെ മിസ്സ് ഇന്ത്യ മത്സരത്തിൽ സുസ്മിതയോട് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ ഐശ്വര്യ റായ്, അതേ വർഷം തന്നെ മിസ്സ് വേൾഡ് മത്സരത്തിൽ വിജയിയാവുകയും ചെയ്തു.
സുസ്മിതയും ഐശ്വര്യ റായും പങ്കെടുത്തതോടെയാണ് ഇന്ത്യയുടെ ശ്രദ്ധ ഇത്തരം സൗന്ദര്യമത്സരങ്ങളിലേക്ക് നീളുന്നത്. അവിടം മുതൽ ഇങ്ങോട്ടാണ് മിസ്സ് ഇന്ത്യ, മിസ്സ് വേൾഡ്, മിസ്സ് യൂണിവേഴ്സ് തുടങ്ങിയ സൗന്ദര്യമത്സരങ്ങളിലെ ഇന്ത്യൻ പ്രാതിനിധ്യം ശ്രദ്ധിക്കപ്പെടാനും ചർച്ചചെയ്യപ്പെടാനും തുടങ്ങിയത്. പ്രിയങ്ക ചോപ്ര മുതൽ മാനുഷി ഛില്ലർ വരെ നീളുന്ന സൗന്ദര്യറാണികൾ പിന്നീട് ഐശ്വര്യയും സുസ്മിതയും തെളിച്ച വഴിയെ ഇന്ത്യയുടെ അഭിമാനമായി മാറി.