/indian-express-malayalam/media/media_files/2025/12/04/mira-kapoor-wellness-brand-2025-12-04-17-47-47.jpg)
ബോളിവുഡ് താരം ഷാഹിദ് കപൂറിൻ്റെ ഭാര്യ മീര കപൂറിൻ്റെ വെൽനസ് സംരംഭമാണ് ധുൻ വെൽനസ്. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മീരയുടെ വെൽനസ് സെൻ്ററിലെ ചില 'ഹീലിംഗ്' ചികിത്സകളുടെ നിരക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു
ധുൻ വെൽനസ്സിലെ ചില പ്രത്യേക ചികിത്സകൾക്ക് നിമിഷങ്ങൾ മതി, എന്നാൽ ചെലവ് കേട്ടാൽ ആരും ഒന്നു ഞെട്ടും. ഇവിടെ, 15 മിനിറ്റ് ദൈർഘ്യമുള്ള ഒരു സെഷന് 10,000 രൂപ വരെയാണ് ചിലവ്. അതിലൊന്നാണ് സിങ്ങിങ് ബോൾ തെറാപ്പി. ഇത് 'ഓറ ശുദ്ധീകരിക്കാൻ' വേണ്ടിയുള്ള ചികിത്സയാണെന്നാണ് ബ്രാൻഡ് പറയുന്നത്. 'സിങ്ങിങ് ബോൾ തെറാപ്പിക്ക്' 10,000 രൂപയാണ് വില.
Also Read: ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ
'ഓറ & ചക്ര സ്കാനർ ടെസ്റ്റ്' ഉൾപ്പെടുന്ന ബയോ എനർജെറ്റിക് സ്കാൻ ചികിത്സയ്ക്ക് 15 മിനിറ്റ് സെഷന് 10,000 രൂപയാണ് ഈടാക്കുന്നത്. ഇത് 'ഓറ ഫീൽഡും ചക്രയുടെ വിന്യാസവും' വിശകലനം ചെയ്യാൻ ബയോഫീഡ്ബാക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നാണ് ബ്രാൻഡിനറെ അവകാശവാദം.
/filters:format(webp)/indian-express-malayalam/media/media_files/2025/12/04/mira-kapoor-wellness-brand-1-2025-12-04-17-55-52.jpg)
വൈകാരിക തടസ്സങ്ങൾ മാറ്റാൻ സഹായിക്കുന്ന എമോഷണൽ ഫ്രീഡം ടെക്നിക് 30 മിനിറ്റ് സമയമെടുക്കുന്ന ഒരു സെഷനാണ്. ഇതിനും 10,000 രൂപയാണ് ചിലവ്.
കൂടാതെ, ഏഴ് ദിവസത്തെ സ്ലീപ്-റീസെറ്റ്, ഗട്ട്-ക്ലെൻസ് പ്രോഗ്രാമിന് 1.75 ലക്ഷം രൂപയാണ് ധുൻ വെൽനസ് ഈടാക്കുന്നത്. പൊതുവെ, മീരയുടെ വെൽനസ് ബ്രാൻഡിൽ 3,000 രൂപ മുതൽ 1.75 ലക്ഷം രൂപ വരെ വിലയുള്ള പാക്കേജുകൾ ലഭ്യമാണെന്ന് റിപ്പോർട്ടുണ്ട്.
Also Read: എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി
കൂടുതൽ പരമ്പരാഗതമായ ആയുർവേദ ചികിത്സകളും ധുൻ വെൽനസ്സിൽ ലഭ്യമാണ്. യൂട്യൂബ് ചാനലായ 'ദി ലോബി റിപ്പോർട്ടി'ന് നൽകിയ അഭിമുഖത്തിൽ, 60 മിനിറ്റ് ദൈർഘ്യമുള്ള ഡീപ് ടിഷ്യൂ മസാജായ വൈബ്രറ്റോക്ക് 6,500 രൂപയാണെന്നും, ഇത് ജനപ്രിയമായ സേവനങ്ങളിൽ ഒന്നാണെന്നും മീര പറയുന്നു.
മറ്റ് ആയുർവേദ ചികിത്സകളുടെ നിരക്കുകൾ ഇങ്ങനെയാണ്:
അഭ്യംഗ (ആയുർവേദ മസാജ്): 90 മിനിറ്റിന് 5,500 രൂപ, ഉദ്വർത്തനം (ആയുർവേദ മസാജ്): 60 മിനിറ്റിന് 8,000 രൂപ, ശിരോധാര : 90 മിനിറ്റിന് 6,500 രൂപ, ഹെർബൽ പോട്ട്ലി (: 90 മിനിറ്റിന് 5,500 രൂപ.
മീരയുടെ മറ്റ് ബിസിനസ്സ് സംരംഭങ്ങൾ
ധുൻ വെൽനസ് കൂടാതെ മറ്റു പല ബിസിനസ്സുകളിലും മീര സജീവമാണ്. ആകിൻഡ് എന്ന സ്കിൻകെയർ ബ്രാൻഡ്, സഹോദരിമാർക്കൊപ്പം ചേർന്ന് നടത്തുന്ന അത്‌ലറ്റിഫ്രീക്ക് ബ്രാൻഡ് എന്നിവയാണ് മീരയുടെ മറ്റു സംരംഭങ്ങൾ.
ഇതുകൂടാതെ വെൽബീയിംഗ് ന്യൂട്രീഷൻ, ആർടിയം അക്കാദമി, ഉറവ്, സർവ യോഗ എന്നിവയിൽ മീര ഒരു നിക്ഷേപക കൂടിയാണ്.
Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തുന്ന 3 ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us