സുരഭി ലക്ഷ്മിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാ മിനുങ്ങ് എന്ന ചിത്രം നാളെ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു കോമിക് വീഡിയോയുമായി എത്തിയിരിക്കുകയാണ് സുരഭിയും കൊച്ചു കൂട്ടുകാരന്‍ രാഹുലും. വീഡിയോ കാണുന്നവര്‍ ചിലപ്പോള്‍ ഒന്നു ചിന്തിച്ചേക്കാം ‘അയ്യോ, ഇതേത് ഭാഷ’ എന്ന്.

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായ സുരഭിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ്. നിലനില്‍പ്പിനായുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ