ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് അണിയിച്ചൊരുക്കുന്ന മിന്നൽ മുരളിയുടെ ടീസർ തിരുവോണനാളിലാണ് റിലീസ് ചെയ്തത്. മിന്നൽ മുരളി എന്ന കഥാപാത്രത്തിൻ്റെ ഒരു ഇന്‌ട്രോ ആണ് ടീസർ ആയി നൽകിയത്. രണ്ടു ദിവസം കൊണ്ട് രണ്ട് മില്യൺ ആളുകളാണ് ടീസർ കണ്ടിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗിൽ രണ്ടാം സ്ഥാനത്താണ് ഈ ടീസർ. ടീസറിന് പ്രേക്ഷകർ നൽകിയ സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ടൊവിനോ പങ്കുവച്ച ചിത്രവും അതിനു താഴെ വന്ന കമന്റുകളുമാണ്​ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

tovino thomas , minnal murali

നടൻ അജുവർഗീസിന്റെ കമന്റിന് ടൊവിനോ നൽകിയ രസകരമായ കമന്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ടൊവിനോയുടെ ലുക്കിനെ കുറിച്ച് കമന്റ് പറഞ്ഞ അജുവിനോട് “ഇങ്ങനെ സിമ്പിൾ ഡ്രസ്സ് ധരിക്കുന്നവരെ പെൺകുട്ടികൾക്ക് ഇഷ്ടമല്ലേ? ഡോണ്ട് ദേ ലൈക്ക്?” എന്നാണ് ടൊവിനോയുടെ ചോദ്യം.

‘ഈ ഓണത്തിന് സിനിമ തീയേറ്ററിൽ ഇറക്കണം എന്നാണു കരുതിയത്. നടന്നില്ല.ഇപ്പൊ ടീസർ പുറത്തിറക്കുന്നു.പക്ഷെ ടീസർ ആണെങ്കിലും, സിനിമ ആദ്യ ദിവസം തീയേറ്ററിൽ നിങ്ങളുടെ മുന്പിലേക്കെത്തിക്കുന്ന അതേ ടെൻഷനും ആവേശവുമാണ് മനസ്സിൽ. സ്വീകരിക്കും എന്ന പ്രതീക്ഷയോടെ അവതരിപ്പിക്കുന്നു , ‘മിന്നൽ മുരളി’ ടീസർ.’- എന്നാണ് സംവിധായകൻ ബേസിൽ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. ക്യാമറ സമീർ താഹിറും സംഗീത സംവിധാനം ഷാൻ റഹ്മാനും നിർവഹിക്കുന്നു. ജസ്റ്റിൻ മാത്യു, അരുൺ അരവിന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Read more: മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവം; മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook