സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫ്-ടോവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നല്‍ മുരളി. വെള്ളിയാഴ്ച നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാല്‍ എപ്പോഴായിരിക്കും ചിത്രത്തിന്റെ റിലീസ് സമയമെന്നതില്‍ അവ്യക്തത തുടര്‍ന്നിരുന്നു. ടോവിനോ തന്നെ റിലീസ് സമയം പ്രഖ്യാപിച്ചിരിക്കുകയാണ്.
ധൈര്യത്തോടെ ഇരിക്കു, മിന്നൽ മുരളി ഡിസംബർ 24 ന് നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 ന് റിലീസ് ചെയ്യും, ടോവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘മിന്നൽ മുരളി’യുടെ ഗ്ലോബൽ പ്രീമിയർ പ്രദർശനം കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുംബൈയിൽ വച്ച് നടന്നിരുന്നു. സിനിമ കണ്ടവര്‍ ഒന്നടങ്കം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇടിമിന്നൽ ഏൽക്കുന്നതിലൂടെ അത്ഭുതശക്തികൾ ലഭിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ടോവിനോയ്ക്ക് പുറമെ ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Also Read: Minnal Murali Movie Review: മിന്നൽ മുരളിയെന്ന ദേശി സൂപ്പർ ഹീറോ; റിവ്യൂ