ക്രിസ്മസ് കാലത്ത് തിയേറ്ററുകൾക്ക് മാത്രമല്ല, ഒടിടി പ്ലാറ്റ്ഫോമിനും ഇത് സിനിമയുടെ പൂക്കാലമാണ്. രണ്ടു പുതിയ മലയാളം ചിത്രങ്ങളാണ് ക്രിസ്മസ് കാലത്തോട് അനുബന്ധിച്ച് ഒടിടിയിൽ റിലീസിനെത്തുന്നത്. ഡിസംബർ 23 അർദ്ധരാത്രിയോടെ മിന്നൽ മുരളിയും മധുരവും ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തും. മിന്നൽ മുരളി നെറ്റ് ഫ്ളിക്സിലും മധുരം സോണി ലിവിലുമാണ് സ്ട്രീം ചെയ്യുക.
Minnal Murali OTT Release: മിന്നൽ മുരളി
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. ഡിസംബർ 24ന് ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യും. ഗോദയ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മിന്നൽ മുരളി’. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് ‘മിന്നല്‍ മുരളി’.
അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, ബൈജു, ഫെമിന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.
Read more: Minnal Murali Movie Review: മിന്നൽ മുരളിയെന്ന ദേശി സൂപ്പർ ഹീറോ; റിവ്യൂ
Madhuram Release: മധുരം
ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം നിര്‍വഹിക്കുന്ന ‘മധുരം’ എന്ന ചിത്രവും ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിൽ ഡിസംബർ 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ജോജു ജോര്‍ജ്, അര്ജുന് അശോകന് നിഖിലാ വിമല്‍ ശ്രുതി രാമചന്ദ്രന്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിന് സ്റ്റാനിസ്ലാസ് ആണ്. ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.