Latest News

പാലക്കാട് പക്കത്തിലെ അപ്പാവി രാജ; കിടിലൻ റീൽസുമായി മിന്നൽ മുരളിയിലെ ജോസ്‌മോൻ

ഇൻസ്റ്റഗ്രാം റീൽ വീഡിയോയുമായി മിന്നൽ മുരളി താരം വസിഷ്ഠ്

Minnal murali, Minnal Murali Josemon, Vasisht Umesh, viral insta reels

അമ്മാവൻ ജെയ്സണിലെ സൂപ്പർ പവർ തിരിച്ചറിഞ്ഞ, ഒരു ദേശീ സൂപ്പർ ഹീറോയാക്കി മാറ്റിയ മിന്നൽ മുരളിയിലെ ജോസ്മോൻ ഇന്ന് മലയാളക്കരയ്ക്കും ഏറെ പ്രിയങ്കരനാണ്. വസിഷ്ഠ് ഉമേഷ് ആണ് മിന്നൽ മുരളിയിൽ ജോസ്മോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മുഖത്തേക്കിറങ്ങി കിടക്കുന്ന മുടിയും കണ്ണടയും കുസൃതിച്ചിരിയും മാമാ എന്ന ഈണത്തിലുള്ള വിളിയുമൊക്കെയായി മിന്നൽ മുരളിയിൽ മികച്ച പ്രകടനമാണ് വസിഷ്ഠ് കാഴ്ച വച്ചത്.

ഇപ്പോഴിതാ, വസിഷ്ഠിന്റെ ഒരു ഇൻസ്റ്റഗ്രാം റീൽ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’ എന്ന തമിഴ് ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് മാസ്റ്റർ വസിഷ്ഠ്. ഒപ്പം കുട്ടിത്താരമായ തെന്നലുമുണ്ട്.

Read more: മിന്നൽ മുരളിയുടെ രണ്ടാം ഭാഗം എപ്പോൾ? ചിത്രത്തിൽ ഒളിപ്പിച്ചുവച്ച ബ്രില്ല്യൻസുകളെന്തൊക്കെ?; ബേസിൽ ജോസഫ്, അഭിമുഖം

ധ്യാൻ ശ്രീനിവാസന്റെ ‘ലൗ ആക്ഷ ഡ്രാമ’ എ്ന ചിത്രത്തിൽ അജു വർഗീസിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു വസിഷ്ഠിന്റെ സിനിമാ അരങ്ങേറ്റം. ചിത്രത്തിലെ ‘കുടുക്കുപൊട്ടിയ കുപ്പായം’ എന്ന പാട്ടുസീനിൽ വസിഷ്ഠിനെ കണ്ടിട്ടാണ് ബേസിൽ മിന്നൽ മുരളിയിലേക്ക് വിളിക്കുന്നത്.

“ലവ് ആക്ഷൻ ഡ്രാമയിലെ ‘കുടുക്കുപൊട്ടിയ കുപ്പായം’ എന്ന പാട്ടു സീനിൽ നിന്നാണ് എനിക്കവനെ കിട്ടുന്നത്. ആ പാട്ടിൽ കുറച്ചുനേരമേ അവനെ കാണിക്കുന്നുള്ളൂ, പക്ഷേ അവനെ കണ്ടപ്പോ തന്നെ എനിക്ക് സ്പാർക്ക് കിട്ടി. പിന്നെ ഓഡിഷനു വിളിച്ച് രണ്ടു ഡയലോഗ് എങ്ങാണ്ട് പറയിപ്പിച്ചതേയുള്ളൂ, ഇവനാണ് എന്റെ ജോസ്മോൻ എന്നു തീരുമാനിച്ചു. പ്രായത്തിൽ കവിഞ്ഞ ബുദ്ധിയുള്ള കുട്ടിയാണവൻ. അവൻ നന്നായി വായിക്കും, മലയാളം മീഡിയത്തിലാണ് പഠിക്കുന്നത്. മലയാളത്തിൽ പണ്ഡിതനാണ് ചങ്ങാതി. ഞാൻ ഭാരം എന്നു പറയുമ്പോൾ അങ്ങനെയല്ല ‘ഭ’ എന്ന് കുറച്ചുകൂടി കടുപ്പിച്ചു പറയൂ എന്നൊക്കെ എന്നെ തിരുത്തും. മലയാളത്തിന്റെ ഉച്ചാരണത്തിൽ അവൻ അത്രയും ശ്രദ്ധാലുവാണ്. അവന്റെ മാതാപിതാക്കളുടെ പാരന്റിംഗും കിടുവാണ്. സെറ്റിലെത്തിയാൽ അവനെയവന്റെ ഇഷ്ടത്തിനു വിടും, അടച്ചുപൂട്ടി ഒരിടത്തു ഇരുത്തില്ല. അവന്റെ ഇഷ്ടങ്ങൾക്ക് ആണ് പ്രാമുഖ്യം. അവൻ എല്ലാവരുമായും ഇടപ്പെട്ട്, സംസാരിച്ച്, സെറ്റിനെ ലൈവാക്കി നിലനിർത്തും,” വസിഷ്ഠിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ബേസിൽ പറഞ്ഞതിങ്ങനെ.

“വളരെ സ്മാർട്ടായൊരു പയ്യനാണ് വസിഷ്ഠ്. അവന് എല്ലാവരും മാമനും മേമയുമാണ്. എന്റെ ഭാര്യയെ എലി മേമേ എന്നും എന്നെ ബേസി മാമാ എന്നുമാണ് വിളിക്കുന്നത്. ടൊവിനോയുടെ ഒരു ഡ്യൂപ്പുണ്ടായിരുന്നു ലൊക്കേഷനിൽ, ഒരു സായിപ്പ്, ജർമ്മൻകാരൻ. ഒരു ദിവസം ഞാൻ നോക്കുമ്പോഴുണ്ട് അവനയാളെ “ഏയ് ഡ്യൂപ്പ് മാമാ.. ഫുഡ് കഴിച്ചോ?” എന്നൊക്കെ ചോദിക്കുന്നു. അതുകണ്ട് ഒരുപാട് ചിരിച്ചു ഞാൻ,” ബേസിൽ പറയുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Minnal murali child artist vasisht umesh insta reel video

The moderation of comments is automated and not cleared manually by malayalam.indianexpress.com