മോഡലും നടനും ഫിറ്റ്നസ് പ്രേമിയുമായ മിലിന്ദ് സോമൻ, ഒരു ബീച്ചിലൂടെ താൻ പൂർണ നഗ്നനായി ഓടുന്നതിന്റെ ഒരു ഫോട്ടോ കുറച്ചു നാൾ മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ചിത്രം ഏറെ വാർത്താപ്രാധാന്യം നേടി. ചിത്രത്തോടുള്ള ആളുകളുടെ പ്രതികരണം തന്നെ ആശ്ചര്യപ്പെടുത്തിയെന്നാണ് മിലിന്ദ് സോമൻ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
View this post on Instagram
ജന്മദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിന്റെ പേരിൽ മിലിന്ദ് സോമൻ ഏറെ ട്രോൾ ചെയ്യപ്പെട്ടു. ഭാര്യ അങ്കിത കൺവാറാണ് ആണ് ചിത്രം പകർത്തിയത്. “എന്തുകൊണ്ടെന്ന് എനിക്കറിയില്ല! ആളുകൾ മുമ്പ് ആരെയും നഗ്നരായി കണ്ടിട്ടില്ലാത്തതുപോലെയായിരുന്നു. ശരിക്കും ഭ്രാന്ത്!” അദ്ദേഹം പറഞ്ഞു.
Read More: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചെറുപ്പക്കാലം അവതരിപ്പിച്ച ഈ ബാലതാരത്തെ ഓർമയുണ്ടോ?
“ചില ആളുകളെയും സോഷ്യൽ മീഡിയയിൽ അവർക്ക് ലഭിക്കുന്ന പ്രതികരണങ്ങളേയും കാണുമ്പോൾ ഞാൻ ശരിക്കും ആശ്ചര്യപ്പെടുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും? കാരണം അത്തരമൊരു ആക്രമണമാണ് നടക്കുന്നത്. ആയിരക്കണക്കിന് ആളുകൾ നെഗറ്റിവിറ്റി പ്രചരിപ്പിക്കുമ്പോൾ അത് ദഹിക്കാൻ പ്രയാസമാണ്. എന്റെ നഗ്നചിത്രത്തിന് 99 ശതമാനം ആളുകളും WOW! ഇത് അത്ഭുതകരമാണ്! എന്നായിരുന്നു പ്രതികരിച്ചത്. എന്റെ ഭാര്യയാണ് ആ ചിത്രം പകർത്തിയത്. അല്ലാതെ ഫോട്ടോ എടുക്കാൻ ഞാൻ പുറത്തു നിന്ന് ഫോട്ടോഗ്രാഫറെ കൊണ്ടു വന്നതോ അല്ലെങ്കിൽ ഏതെങ്കിലും പത്രം പകർത്തിയതോ അല്ല. ആളുകൾ അൽപം ഞെട്ടിപ്പോയി എന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് ഇന്റർനെറ്റ് സംസ്കാരം പുതിയതായി അറിഞ്ഞുവരുന്നവർക്ക്. (ആളുകൾക്ക്), എന്റെ ചിത്രം ഒരു വേക്ക് അപ്പ് കോൾ ആണെന്ന് ഞാൻ കരുതുന്നു,” മിലിന്ദ് സോമാൻ വിശദീകരിച്ചു.
തന്റെ നഗ്നചിത്രം പ്രകോപനപരമായിരുന്നുവെങ്കിൽ ഇൻസ്റ്റഗ്രാം ചിത്രം നീക്കം ചെയ്യുമായിരുന്നുവെന്ന് പറഞ്ഞാണ് താരം സംസാരം അവസാനിപ്പിച്ചത്.