ബോളിവുഡ് താരവും അറിയപ്പെടുന്ന മോഡലും ആയ മിലിന്ദ് സോമനും കാമുകിയായ അങ്കിത കന്‍വാറും വിവാഹിതരായതായി റിപ്പോര്‍ട്ട്. അലിഭാഗില്‍ വച്ചാണ് ഇരുവരും വിവാഹിതരായെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. മെഹന്ദിയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മിലിന്ദിനേക്കാള്‍ വളര പ്രായം കുറഞ്ഞ അങ്കിതയുമായുളള ബന്ധം സോഷ്യൽ മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു. മുമ്പ് ട്വിറ്ററില്‍ വന്ന ഒരു കമന്റ് ഇങ്ങിനെയായിരുന്നു. ”ജന്മദിനാശംസകള്‍, അപ്പൂപ്പന് കുറേക്കൂടി ചെറിയ പെണ്‍കുട്ടിയെ നോക്കാന്‍ പാടില്ലായിരുന്നോ?” 52 കാരന്‍ 18 കാരിയെ ചെയ്യുന്നതിനെ ഡേറ്റിങ് എന്നല്ല വിളിക്കേണ്ടത്, ചൂഷണം എന്നാണെന്നായിരുന്നു മറ്റൊരു കമന്റ്. എല്ലാം തുടങ്ങിയത് തന്റെ പുതിയ കാമുകിയുമായി നില്‍ക്കുന്ന ചിത്രം മിലിന്ദ്‌ സോമന്‍ പോസ്റ്റ് ചെയ്തത് മുതലായിരുന്നു. എന്നാല്‍ അങ്കിത 18കാരി അല്ലെന്നാണ് വിവരം. എയര്‍ഹോസ്റ്റസായ അങ്കിതയ്ക്ക് 26 വയസുണ്ടെന്നാണ് വിവരം.

Mere YaarKi Shaadi Hai :)… . . . #shadi #wedding

A post shared by Abhishek Asha Mishra (@abhirunning) on

നേരത്തേ അങ്കിതയ്ക്കൊപ്പം തന്റെ 52-ാം ജന്മദിനം ആഘോഷിച്ച ചിത്രങ്ങളാണ് മിലിന്ദ് ആരാധകര്‍ക്കായി പങ്കുവച്ചത്. അപ്പോള്‍ മുതല്‍ അങ്കിതയെക്കുറിച്ച് പാപ്പരാസി മാധ്യമങ്ങള്‍ അന്വേഷണം തുടങ്ങി. മറ്റ് ചില മാധ്യമങ്ങള്‍ പറയുന്നത് പെണ്‍കുട്ടിയുടെ പേര് അങ്കിത എന്നല്ലെന്നും സണ്‍കുസ്മിതാ കോണ്‍വാര്‍ എന്നാണെന്നും എയര്‍ എഷ്യയില്‍ ജീവനക്കാരിയാണെന്നും വയസ് 22-23 ആണെന്നും പറയുന്നു. ഇരുവരും തമ്മില്‍ ഒന്നിച്ചിട്ട് മാസങ്ങളേ ആയുളളൂവെന്നാണ് ഔദ്യോഗിക വിവരമെങ്കിലും നാലു വര്‍ഷമായി ഒരുമിച്ചു താമസിക്കുകയാണെന്ന വിവരവുമുണ്ട്.

സോഷ്യൽ മീഡിയയില്‍ ചിലര്‍ക്ക് ഇരുവരും തമ്മിലുള്ള പ്രണയം അംഗീകരിക്കാന്‍ കഴിയുന്നില്ല. അപ്പനും മകളുമെന്ന വിളിയാണ് കൂടുതലും. മിലിന്ദ് സോമന്‍ പെണ്‍കുട്ടിക്ക് 18 തികയാന്‍ കാത്തിരിക്കുകയായിരുന്നെന്നും ചിലര്‍ പറയുന്നു. തന്റെ സൗന്ദര്യവും പ്രസിദ്ധിയും മിലിന്ദ് അനാവശ്യമായി ഉപയോഗിച്ചെന്നും ആരോപണമുണ്ട്. അതേസമയം മിലിന്ദിന്റെ സ്വകാര്യതയെ അംഗീകരിക്കുന്നവരും കുറവല്ല. പ്രണയത്തിന് പ്രായം തടസമല്ലെന്നും അമ്പതു വയസായാലും ആരോഗ്യമുണ്ടോ എന്ന കാര്യമാണ് വിവാഹത്തില്‍ വിഷയമെന്ന് പറഞ്ഞവരുമുണ്ട്. മിലിന്ദിനൊപ്പം പല്ലു തേച്ചു നില്‍ക്കുന്ന അങ്കിതയുടെ ചിത്രത്തിന് അശ്ലീല കമന്റുകളും ധാരാളമുണ്ട്.

#mehendi #milindwedding #celebration

A post shared by Anju Kp (@anjubangalore) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook