നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേലിന്റെ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ക്രൈം ത്രില്ലർ, ഫാമിലി എന്റെർറ്റൈനെർ വിഭാഗങ്ങളിൽ പെടുത്താവുന്നതാണ് ചിത്രം.
ജനുവരി 18 ആണ് റിലീസ് തിയ്യതി. നിവിൻ ആദ്യമായി ഒരു ഡോക്റ്ററുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു വടക്കൻ സെൽഫിക്ക് ശേഷം നിവിൻ, മഞ്ജിമ മോഹൻ എന്നിവർ നായികാ നായകന്മാരായി എത്തുന്നു. ഉണ്ണി മുകുന്ദൻ, സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോൺ, കെ പി എ സി ലളിത, ശാന്തി കൃഷ്ണ എന്നിവരും അണിനിരക്കുന്നു. കോഴിക്കോട് ആയിരുന്നു പ്രധാന ലൊക്കേഷൻ. ആന്റോ ജോസഫാണ് നിർമ്മിക്കുന്ന ചിത്രത്തിന് കൊച്ചിയിൽ ആയിരുന്നു തുടക്കം.
‘ഗ്രേറ്റ് ഫാദറി’ന് ശേഷം ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന മമ്മൂട്ടി ചിത്രത്തിനും ഹനീഫ് തിരക്കഥയൊരുക്കിയിരുന്നു. മമ്മൂട്ടി നായകനായെത്തിയ ഈ രണ്ട് ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ വിജയമായിരുന്നു വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ‘മിഖായേലി’ന് സംഗീതം പകരുന്നത് ഗോപി സുന്ദറാണ്. ഹരിനാരായണന്റേതാണ് വരികള്‍. എഡിറ്റിംഗ് മഹേഷ് നാരായണന്‍. ആന്‍ മെഗാ മീഡിയ ചിത്രം തീയേറ്ററുകളിലെത്തിക്കും.