മുൻ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ മൈക്ക് ടൈസൺ ആദ്യമായി ഇന്ത്യൻ സിനിമയിലേക്ക്. വിജയ് ദേവരകൊണ്ട നായകനായ ലൈഗറിലാണ് മൈക്ക് ടൈസൺ അഭിനയിക്കുന്നത്.
ചിത്രത്തിൽ മേക്ക് ടൈസൺ അഭിനയിക്കുന്ന വാർത്ത നിർമാതാക്കളിലൊരാളായ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ തന്റെ ട്വിറ്റർ ഹാൻഡിൽ സ്ഥിരീകരിച്ചു. “ഇതാദ്യമായി ബോക്സിങ് റിങ്ങിലെ രാജാവ് ഇന്ത്ൻ സിനിമയിലൂടെ ബിഗ് സ്ക്രീനിലെത്തുന്നു. ലിഗർ ടീമിലേക്ക് മൈക്ക് ടൈസണെ സ്വാഗതം ചെയ്യുന്നു,” കരൺ ജോഹർ ട്വീറ്റ് ചെയ്തു.
തെലുങ്ക് ചിത്രത്തിന്റെ ക്ലൈമാക്സ് ഭാഗങ്ങളിൽ ടൈസൺ അതിഥി വേഷത്തിൽ എത്തുമെന്നാണ് വിവരം. പൂരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിജയ് ദേവരകൊണ്ടയും പുരി ജഗന്നാദും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ലിഗർ അടയാളപ്പെടുത്തുന്നത്. ഒരു മിക്സഡ് മാർഷ്യൽ ആർട്സ് അഭ്യാസിയായാണ് വിജയ് ദേവരകൊണ്ട ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
ബോക്സിംഗ് ഇതിഹാസവുമായി സ്ക്രീൻ സ്പേസ് പങ്കിടുന്നതിൽ ആവേശഭരിതനാണെന്ന് വിജയ് ദേവരകൊണ്ട വ്യക്തമാക്കി. “ഞങ്ങൾ നിങ്ങൾക്ക് മാഡ്നെസ് വാഗ്ദാനം ചെയ്തിരുന്നു! ഞങ്ങൾ തുടങ്ങുന്നതേയുള്ളൂ. ഇന്ത്യൻ സ്ക്രീനിൽ ആദ്യമായി. ഞങ്ങളുടെ മാസ് സിനിമയിൽ ഭാഗമാവുന്നത് ബോക്സിങ് ദൈവ്, ഇതിഹാസം, എക്കാലത്തേയും മികച്ചയാൾ! അയൺ മൈക്ക് ടൈസൺ , ” വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തു.
Also Read: അന്ന് ക്യാമറയ്ക്ക് മുന്നിൽ വരാൻ കഷ്ടപ്പെട്ടയാൾ; ഇന്ന് 200 ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുമ്പോൾ
സ്റ്റണ്ട് കൊറിയോഗ്രാഫർ കേച്ചയുടെ മേൽനോട്ടത്തിൽ ഗോവയിൽ ആക്ഷൻ സീക്വൻസുകൾ പരിശീലിക്കുകയാണ് ലിഗറിന്റെ ടീം.
അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, അലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റപ്പ് ശ്രീനു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
പുരി കണക്ട്സ്, ധർമ്മ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ പുരി ജഗന്നാഥ്, ചാർമി കൗർ, കരൺ ജോഹർ, അപൂർവ മേത്ത എന്നിവർ ചിത്രം നിർമ്മിക്കുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഒരേസമയം സിനിമ റിലീസ് ചെയ്യും.