മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളിത്തിളക്കം. മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്കാരം സുദേഷ് ബാലന്‍ സംവിധാനം ‘സാക്ഷാത്കാര’ത്തിന് ലഭിച്ചു. രണ്ടര ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമടങ്ങിയതാണ് പുരസ്കാരം.
തന്റെ ഭാര്യയുടെ മരണത്തിൽ വിലപിക്കുന്നയാളുടെ വൈകാരിക ജീവിതത്തിലൂടെയുള്ള യാത്രയാണ് ചിത്രം പറയുന്നത്. മതപരമായ അതിർവരമ്പുകൾ ഭേദിച്ച് മാനവികതയെ ഊട്ടിയുറപ്പിക്കുന്ന കഥയാണ് സാക്ഷാത്കാരത്തിന്റേതെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.
മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിന് ലഭിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമടങ്ങിയതാണ് പുരസ്കാരം. കേരളത്തിലെ നാടോടിക്കഥകളുടെ പശ്ചാത്തലത്തിലാണ് ചിത്രം.
Also Read: No Way Out OTT: പിഷാരടി നായകനായ ‘നോ വേ ഔട്ട് ‘ ഒടിടിയിൽ