scorecardresearch

മിക്ക് ജാഗറുമൊത്ത് പ്രിയങ്ക ചോപ്ര ഓസ്കര്‍ വേദിയില്‍ എത്തിയേക്കില്ലെന്ന് സൂചന

89ആമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ താന്‍ പങ്കെടുക്കുമെന്നറിയിച്ച് പ്രിയങ്ക കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചിരുന്നു

89ആമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ താന്‍ പങ്കെടുക്കുമെന്നറിയിച്ച് പ്രിയങ്ക കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മിക്ക് ജാഗറുമൊത്ത് പ്രിയങ്ക ചോപ്ര ഓസ്കര്‍ വേദിയില്‍ എത്തിയേക്കില്ലെന്ന് സൂചന

പ്രേക്ഷക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന താര പ്രഭയാർന്ന ഓസ്‌കർ വേദിയിൽ തിളങ്ങാൻ ബോളിവുഡിന്റെ താരസുന്ദരി പ്രിയങ്ക ചോപ്ര ഗായകനായ മിക്ക് ജാഗറുമൊത്ത് എത്തിയേക്കില്ലെന്ന് സൂചന.

Advertisment

89ആമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ താന്‍ പങ്കെടുക്കുമെന്നറിയിച്ച് പ്രിയങ്ക കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചിരുന്നു. മിക്ക് ജാഗറുമൊത്തുളള ചിത്രമാണ് പ്രിയങ്ക പോസ്റ്റ് ചെയ്‌തിരുന്നത്.

publive-image

എന്നാല്‍ താന്‍ പ്രിയങ്കയോടൊത്ത് ഓസ്കര്‍ വേദിയില്‍ എത്തുമെന്ന വാര്‍ത്ത 74കാരനായ ഗായകന്‍ തന്നെ നിഷേധിച്ച് രംഗത്തെത്തി. താന്‍ ഓസ്കര്‍ ചടങ്ങില്‍ തന്നെ പങ്കെടുക്കുന്നില്ലെന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

Advertisment

2016ലെ ഓസ്‌കറിൽ താരം പങ്കെടുത്തിരുന്നു. ഹോളിവുഡ് പുരസ്കാര വേദികളിലെ സ്ഥിര സാന്നിധ്യമാണ് പ്രിയങ്ക. പീപ്പിംൾസ് ചോയ്‌സ് അവാർഡുകൾ രണ്ട് തവണ പ്രിയങ്കയെ തേടിയെത്തിയിട്ടുണ്ട്.

ടെലിവിഷൻ പരമ്പരയ്‌ക്ക് പുറമെ ഹോളിവുഡ് സിനിമയിലും അരങ്ങേറ്റം കുറിക്കാനിരിക്കയാണ് പ്രിയങ്ക. ഡെയ്വിൻ ജോൺസണൊപ്പം ബേ വാച്ചിലൂടെയാണ് പ്രിയങ്കയുടെ ഹോളിവുഡ് അരങ്ങേറ്റം.

ബോളിവുഡിന്റെ മറ്റൊരു താര സുന്ദരി ദീപിക പദുക്കോണും ഓസ്‌കറിനെത്തുമെന്നാണ് പറയപ്പെടുന്നത്. ട്രിപ്പിൾ എക്‌സ്(xXx) ലൂടെയാണ് ദീപിക ഹോളിവുഡിൽ സാന്നിധ്യമറിയിച്ചിരുന്നു.

Priyanka Chopra Oscars 2017 Hollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: