മുന്‍ പോണ്‍ താരം മിയാ ഖലീഫ വിവാഹിതയാവുന്നു. കാമുകന്‍ റോബര്‍ട്ട് സാന്റ്‌ബെര്‍ഗിനെയാണ് മിയ വിവാഹം ചെയ്യുന്നത്. താരം തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സ്വീഡന്‍ സ്വദേശിയായ റോബര്‍ട്ട് ചിക്കാഗോയില്‍ ഷെഫാണ്.
മിയയെ റോബര്‍ട്ട് പ്രൊപ്പോസ് ചെയ്തപ്പോള്‍ സംഭവിച്ച അമളിയെ പറ്റിയും റോബര്‍ട്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നുണ്ട്. ഭക്ഷണത്തില്‍ മോതിരം ഒളിപ്പിച്ചു വച്ചായിരുന്നു റോബര്‍ട്ട് പോപ്പോസല്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ മിയ തനിക്ക് മുന്നിലുള്ള ഭക്ഷണം ഒന്നും നോക്കാതെ കഴിക്കാന്‍ തുടങ്ങി. ഒടുവില്‍ റോബര്‍ട്ട് തന്റെ സര്‍പ്രൈസ് പൊളിച്ച് ഭക്ഷണത്തിനിടെ ഒളിപ്പിച്ചു വച്ച മോതിരം മിയയുടെ വിരലില്‍ അണിയുകയായിരുന്നു.
റോബര്‍ട്ടിന് വിസ കിട്ടിയെന്നും അതിന് വേണ്ടിയാണ് ഡിന്നര്‍ ഒരുക്കിയത് എന്നുമായിരുന്ന തന്നോട് പറഞ്ഞിരുന്നതെന്നാണ് മിയ പറയുന്നത്. റസ്റ്റോറന്റില്‍ വച്ച് പ്രൊപ്പോസ് ചെയ്യുന്നതൊന്നും ഇഷ്ടമില്ലാത്ത റോബര്‍ട്ട് തനിക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇത് ചെയ്തതെന്നും മിയ പറയുന്നു.
Read More: 100 രൂപ മാറ്റി വെച്ചവരുടെ ശ്രദ്ധയ്ക്ക്: മിയ ഖലീഫ മലയാളത്തിലേക്ക് ഇല്ല
ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയതാണ് മിയയുടെ കുടുംബം. പോണ്‍ വീഡിയോകളിലൂടെ താരമായ മിയയ്‌ക്കെതിരെ ഐഎസിന്റെ അടക്കം ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് പോണ്‍ രംഗത്തു നിന്നും പിന്‍ വാങ്ങുകയായിരുന്നു.