scorecardresearch
Latest News

ഒടുവിൽ വിവാഹ തീയതി പുറത്തുവിട്ട് മിയ ഖലീഫ

മിയയെ പ്രൊപ്പോസ് ചെയ്തപ്പോള്‍ സംഭവിച്ച അമളിയെ പറ്റി മുൻപൊരിക്കൽ റോബർട്ട് തന്നെ എഴുതിയിരുന്നു

Mia Khalifa, മിയ ഖലീഫ, Mia Khalia Wedding, മിയ ഖലീഫ വിവാഹം, Porn Industry , പോൺ വ്യവസായം, Mia Khalifa About Personal Life, വ്യക്തി ജീവിതത്തെ കുറിച്ച് മിയ ഖലീഫ, IE Malayalam, ഐഇ മലയാളം

മുൻ പോൺതാരമായിരുന്നു മിയ ഖലീഫ വിവാഹിതയാകുന്നു. വരുന്ന ജൂൺ 12നാണ് മിയ ഖലീഫയും കാമുകൻ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗും തമ്മിലുള്ള വിവാഹം. സോഷ്യൽ മീഡിയയിലൂടെയാണ് താരം മിയ ഇക്കാര്യം അറിയിച്ചത്.

2019 മാര്‍ച്ച് 12 ന് റോബര്‍ട്ട് തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്നാണെന്നും മിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സ്വീഡിഷ് ഷെഫാണ് റോബർട്ട്.

മിയയെ പ്രൊപ്പോസ് ചെയ്തപ്പോള്‍ സംഭവിച്ച അമളിയെ പറ്റി മുൻപൊരിക്കൽ റോബർട്ട് തന്നെ എഴുതിയിരുന്നു. ഭക്ഷണത്തില്‍ മോതിരം ഒളിപ്പിച്ചു വച്ചായിരുന്നു റോബര്‍ട്ട് പ്രൊപ്പോസല്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ മിയ തനിക്ക് മുന്നിലുള്ള ഭക്ഷണം ഒന്നും നോക്കാതെ കഴിക്കാന്‍ തുടങ്ങി. ഒടുവില്‍ റോബര്‍ട്ട് തന്റെ സര്‍പ്രൈസ് പൊളിച്ച് ഭക്ഷണത്തിനിടെ ഒളിപ്പിച്ചു വച്ച മോതിരം മിയയുടെ വിരലില്‍ അണിയുകയായിരുന്നു.

 

View this post on Instagram

 

My Valentine

A post shared by Mia K. (@miakhalifa) on

Read More: Mia Khalifa about Personal Life: നഷ്ടപ്പെട്ടത് ജീവിതത്തിലെ സ്വകാര്യത; വീഡിയോയിൽ കാണുന്നതെല്ലാം യാഥാർഥ്യമല്ല: മിയ ഖലീഫ

റോബര്‍ട്ടിന് വിസ കിട്ടിയെന്നും അതിന് വേണ്ടിയാണ് ഡിന്നര്‍ ഒരുക്കിയത് എന്നുമായിരുന്ന തന്നോട് പറഞ്ഞിരുന്നതെന്നാണ് മിയ പറഞ്ഞിരുന്നു. റസ്റ്റോറന്റില്‍ വച്ച് പ്രൊപ്പോസ് ചെയ്യുന്നതൊന്നും ഇഷ്ടമില്ലാത്ത റോബര്‍ട്ട് തനിക്ക് വേണ്ടിയാണ് അത് ചെയ്തതെന്നും മിയ പറഞ്ഞിരുന്നു.

ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയതാണ് മിയയുടെ കുടുംബം. പോണ്‍ വീഡിയോകളിലൂടെ താരമായ മിയയ്‌ക്കെതിരെ ഐഎസിന്റെ അടക്കം ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് പോണ്‍ രംഗത്തു നിന്നും പിന്‍ വാങ്ങുകയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mia khalifa announces wedding date