scorecardresearch

'പറഞ്ഞറിയിക്കാനാകാത്ത ദുഃഖം, അങ്ങയുടെ പാട്ടുകൾ ലോകാവസാനം വരെ മലയാളികൾ ഏറ്റുപാടും': എം.ജി ശ്രീകുമാർ

എസ്.പി വെങ്കിടേഷിന്റെ പാട്ടുകൾ ലോകാവസാനം വരെ മലയാളികൾ ഏറ്റുപാടുമെന്നും കണ്ണീരോടെ വിട പറയുന്നതായും എം.ജി ശ്രീകുമാർ കുറിച്ചു

എസ്.പി വെങ്കിടേഷിന്റെ പാട്ടുകൾ ലോകാവസാനം വരെ മലയാളികൾ ഏറ്റുപാടുമെന്നും കണ്ണീരോടെ വിട പറയുന്നതായും എം.ജി ശ്രീകുമാർ കുറിച്ചു

author-image
Entertainment Desk
New Update
MG Sreekumar SP Vankatesh

ചിത്രം: ഫേസ്ബുക്ക്

എത്ര കേട്ടാലും മതിവരാത്ത സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സുകീഴടക്കിയ അതുല്യ സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് വിടപറഞ്ഞു. ചെന്നൈയിലെ വീട്ടിൽ ഹൃദായാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 150ൽ അധികം മലയാള ചലച്ചിത്രങ്ങൾക്ക് ഈണം നൽകിയിട്ടുള്ള എസ്.പി വെങ്കിടേഷിന്റെ വിയോഗം സിനിമ ലോകത്തിന് വലിയ നഷ്ടം തന്നെയാണ്.

Advertisment

എസ്.പി വെങ്കിടേഷിന്റെ വേർപാട് പറഞ്ഞറിയിക്കാനാകാത്ത ദുഃഖമുണ്ടാക്കിയതായി ഗായകൻ എം.ജി ശ്രീകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു. അങ്ങയുടെ പാട്ടുകൾ ഈ ലോകാവസാനം വരെ മലയാളികൾ ഏറ്റുപാടുമെന്നും കണ്ണീരോടെ വിട പറയുന്നതായും എം.ജി ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം
"ഒരുപാട് ഓർമകളും, അങ്ങയുടെ വേർപാടിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ദുഃഖവും. എത്രായിരം പാട്ടുകൾ അങ്ങ് മലയാള സിനിമയ്ക്ക് നൽകി. എല്ലാം സൂപ്പർഹിറ്റ് ഗാനങ്ങൾ. അതിൽ എത്രയോ പാട്ടുകൾ പാടാൻ എനിക്കും സാധിച്ചു. അത് എന്റെ ജന്മ പുണ്യമായി കരുതുന്നു.  അങ്ങയുടെ പാട്ടുകൾ ഈ ലോകാവസാനം വരെ മലയാളികൾ ഏറ്റുപാടും. കണ്ണീരോടെ വിട പറയുന്നു. ആദരാഞ്ജലികൾ," എം.ജി ശ്രീകുമാർ കുറിച്ചു. 

Also Read: നിത്യവസന്ത ഗാനങ്ങളുടെ ശില്പി; സംഗീത സംവിധായകൻ എസ്പി വെങ്കിടേഷ് ഇനി ഓർമ

കിലുക്കം, മിന്നാരം, സ്ഫടികം, ഇന്ദ്രജാലം, ദ്രുവം, കൗരവർ, ജോണി വാക്കർ, ഹിറ്റ്ലർ, രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വെങ്കിടേഷിന്റെ പാട്ടുകൾ ഏറെ പ്രശസ്തമാണ്. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു എസ്.പി വെങ്കിടേഷ്. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ്.പി വെങ്കിടേഷ് ഉണ്ടായിരുന്നു. 1971ൽ സംഗീത സംവിധായകൻ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയിൽ അദ്ദേഹം തുടക്കം കുറിച്ചത്.  

Also Read: പോക്കറ്റിൽ ആധിപത്യം ഉറപ്പിച്ച് പൂച്ച സാർ; ലാലേട്ടന്റെ പുതിയ ചിത്രം വൈറൽ

Musician Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: