/indian-express-malayalam/media/media_files/2026/02/02/mg-sreekumar-2026-02-02-11-32-26.jpg)
നാല് പതിറ്റാണ്ടോളമായി മലയാളികളുടെ സ്വീകരണമുറികളിലും കാതുകളിലും സംഗീത വസന്തം തീർക്കുന്ന ഗായകനാണ് എം.ജി. ശ്രീകുമാർ. സംഗീതത്തിനൊപ്പം തന്നെ തന്റെ തമാശകൾ കലർന്ന സംസാരം കൊണ്ടും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം കൊണ്ടും അദ്ദേഹം ആരാധകർക്ക് പ്രിയങ്കരനാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എം.ജി. ശ്രീകുമാർ പങ്കുവെച്ച തികച്ചും രസകരമായ ഒരു ചിത്രവും അതിന് അദ്ദേഹം നൽകിയ അടിക്കുറിപ്പുമാണ്.
Also Read: ഒന്നുമല്ലാതിരുന്നവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം എത്തിച്ച മനുഷ്യൻ; സി.ജെ. റോയിയെ ഓർത്ത് അഖിൽ മാരാർ
വിജനമായ മരുഭൂമിയിലൂടെ നടന്നു വരുന്ന തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എം.ജി. ശ്രീകുമാർ ആരാധകരെ ചിരിപ്പിച്ചത്. "കച്ചവടം പൊളിഞ്ഞു. തിരികെ കേരളത്തിലോട്ട് വരുകയാണ്. ഇനി ഇതേയുള്ളൂ മാർഗ്ഗം. നട രാജ നട..." എന്നാണ് ചിത്രത്തിന് എം.ജി. നൽകിയ ക്യാപ്ഷൻ.
Also Read: 44 വർഷം പഴക്കമുള്ളൊരു കല്യാണക്കുറിയും കല്യാണവും; ചിത്രത്തിലെ വരനെ മനസ്സിലായോ?
പോസ്റ്റ് പങ്കുവെച്ച നിമിഷം തന്നെ ആരാധകർ കമന്റുകളുമായി രംഗത്തെത്തി. "ഇനി ഒരു 'ആടുജീവിതം' കൂടി ബെന്ന്യാമിൻ എഴുതേണ്ടി വരുമോ?", "ഒരു പൈനായിരം കിലോമീറ്റർ നടക്കേണ്ടി വരും" എന്നിങ്ങനെ പോകുന്നു ആരാധകരുടെ തമാശ നിറഞ്ഞ കമന്റുകൾ.
Also Read: ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു: സന്തോഷം പങ്കുവച്ച് ഷിയാസ് കരീം
യാത്രകളെയും തമാശകളെയും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം, ഇടയ്ക്കിടെ രസകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്തായാലും എം.ജി. ശ്രീകുമാറിന്റെ ഈ 'മരുഭൂമി യാത്ര' ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നു കഴിഞ്ഞു.
Also Read: വിന്റേജ് വൈബിൽ അനുപമ; റെഡ് ഫ്ലോറൽ സാരിയിൽ മനംകവർന്ന് താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us