Latest News

മോഹൻലാലിന്റെ ദുബായിയിലെ വീട്ടിൽ അതിഥികളായി എം.ജി ശ്രീകുമാറും ഭാര്യയും

കഴിഞ്ഞ ദിവസം എം.ജി ശ്രീകുമാറും ഭാര്യയും ദുബായ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു

mohanlal, mohanlal photo, mohanlal pic, mohanlal picture, mohanlal update, മോഹൻലാൽ, mg sreekumar, എം ജി ശ്രീകുമാർ, mg sreekumar wife, lekha mg sreekumar, golden visa, ie malayalam

മോഹൻലാലിന്റെ ദുബായിയിലെ വീട് ആരാധകർക്കെല്ലാം സുപരിചിതമാണ്. മോഹൻലാൽ ദുബായിയിൽ ഉള്ളപോൾ അവിടെ എത്തുന്ന താരങ്ങളെല്ലാം അദ്ദേഹത്തെ അവിടെ സന്ദർശിക്കുന്നത് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകൻ എം.ജി ശ്രീകുമാറും ഭാര്യയും അദ്ദേഹത്തിന്റെ വീട്ടിൽ അതിഥികളായി എത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

എംജി ശ്രീകുമാറും ഭാര്യ ലേഖയും മോഹൻലാലിനൊപ്പം വീടിനുള്ളിൽ നിന്നെടുത്ത ചിത്രങ്ങളാണ് ഫാൻസ്‌ ഗ്രൂപ്പുകളിലൂടെ വൈറലാകുന്നത്. സുചിത്രയെയും ചിത്രത്തിൽ കാണാം.

പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം വാങ്ങുന്നതിനായാണ് എം.ജി ശ്രീകുമാറും ഭാര്യയും ദുബായിയിൽ എത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇരുവരും ദുബായ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു. അതിനു പിന്നാലെയാണ് മോഹൻലാലിനെയും വീട്ടിലെത്തി സന്ദർശിച്ചത്.

Also Read: ‘നിങ്ങൾ നിങ്ങളോട് സംസാരിക്കുന്ന രീതിയും പ്രധാനമാണ്’; പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യർ

കഴിഞ്ഞ ദിവസം മോഹൻലാലും കുടുംബവും ബോളിവുഡ് താരം സഞ്‍ജയ് ദത്തിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

ദുബായിൽ സഞ്ജയ് ദത്തിന്റെ വീട്ടിൽ വച്ചായിരുന്നു ആഘോഷങ്ങൾ. മോഹൻലാലും ഭാര്യ സുചിത്രയും സഞ്ജയ് ദത്തും ഭാര്യ മാന്യതയും ഫൊട്ടോകളിലുണ്ട്. കഴിഞ്ഞ വര്‍ഷവും മോഹൻലാൽ സഞ്‍ജയ് ദത്തിനൊപ്പമായിരുന്നു ദീപാവലി ആഘോഷിച്ചത്. 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mg sreekumar and wife lekha visits mohanlal in dubai photos

Next Story
കാലം കടന്നുപോയാലും മാറ്റമില്ലാതെ ചിലത്; കുടുംബചിത്രങ്ങളുമായി ബച്ചൻamitabh bachchan, amitabh bachchan diwali, amitabh bachchan family photo, abhishek bachchan, aishwarya rai, navya nanda, shweta nanda, jaya bachchan
The moderation of comments is automated and not cleared manually by malayalam.indianexpress.com