Latest News

കൊച്ചി മെട്രോ പശ്ചാത്തലമാക്കി സിനിമ; റിമ കല്ലിങ്കൽ മുഖ്യവേഷത്തിൽ

മെട്രോമാൻ ഇ.ശ്രീധരന്റെ കടുത്ത ആരാധികയായ പി.കെ.ലളിതയെന്ന തൃപ്പൂണിത്തറക്കാരിയായിട്ടാണ് റിമ ചിത്രത്തിലെത്തുന്നത്.

rima kallingal, the metro women

കൊച്ചി മെട്രോ പശ്ചാത്തലമാക്കി സിനിമ ഒരുങ്ങുന്നു. ’അറബിക്കടലിന്റെ റാണി ദി മെട്രോ വുമണ്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്കലാണ് നായിക. മെട്രോമാൻ ഇ.ശ്രീധരന്റെ കടുത്ത ആരാധികയായ പി.കെ.ലളിതയെന്ന തൃപ്പൂണിത്തറക്കാരിയായിട്ടാണ് റിമ ചിത്രത്തിലെത്തുന്നത്. ഗേള്‍ മെട്രോമാനെ കാണാന്‍ നടത്തുന്ന ശ്രമങ്ങളും അതിന്റെ പരിണിത ഫലവുമാണ് സിനിമയുടെ ഇതിവൃത്തം.

എം.പത്മകുമാറും തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഒരു തിരക്കഥാകൃത്തും ഒരുമിച്ച് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. അനൂപ് മേനോന്‍, അരുണ്‍ നാരായണ്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, ഷീലു ഏബ്രഹാം എന്നിവരും മുഖ്യവേഷങ്ങളിൽ ചിത്രത്തിലുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Metro based movie rima kallingal in lead role

Next Story
‘ഷാരൂഖ് ഖാൻ’…..കിങ് ഖാന്റെ വീടിനുമുന്നിലെത്തിയ സൽമാൻ ഖാൻ ഉച്ചത്തിൽ വിളിച്ചുsalman khan, tubelight
The moderation of comments is automated and not cleared manually by malayalam.indianexpress.com
X