മുംബൈ: ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ പാലിക്കുമെന്നും തൊഴിലിടത്തില്‍ നടപ്പിലാക്കും എന്നുറപ്പ് വരുത്തുമെന്നും ഒപ്പിട്ട പ്രസ്താവന എല്ലാ അംഗങ്ങളില്‍ നിന്നും വാങ്ങും എന്ന് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ അറിയിച്ചു. സിനിമയിലെ തൊഴിലാളികള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് പരിഹാരം തേടി നിര്‍മ്മാതാവ് സ്നേഹ രജനിയുടെ അധ്യക്ഷതയില്‍ ഒരു പ്രത്യേക കമ്മിറ്റി  കഴിഞ്ഞ ആഴ്ച രൂപീകരിച്ചതിനു പിന്നാലെയാണ് ഈ തീരുമാനം.

ഇതുമായി ബന്ധപ്പെട്ടുള്ള ബെലോകള്‍ അമെന്‍ഡ്‌ ചെയ്യാനായി ഒരു അടിയന്തര പൊതുയോഗവും ഗില്‍ഡ് വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ തീരുമാനിച്ച പ്രകാരമാണ് നിലവിലുള്ളതും പുതിയതായി ചേരുന്നതുമായ അംഗങ്ങള്‍ എല്ലാവരും ‘തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ സംബന്ധിക്കുന്ന ‘The Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act 2013’ പ്രകാരമുള്ള ഒരു പ്രസ്താവനയില്‍ ഒപ്പ് വയ്ക്കണം എന്ന് നിര്‍ബന്ധമാക്കിയത്.

“ഗില്‍ഡിലെ എല്ലാ അംഗങ്ങളും ഈ പ്രസ്താവന കൈപ്പറ്റി മുപ്പതു ദിവസത്തിനുള്ളില്‍ ഒപ്പിട്ടു തിരികെ സമര്‍പ്പിക്കേണ്ടതാണ്. ഈ മുപ്പതു ദിവസത്തിനുള്ളില്‍ തന്നെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതി പരിഹാര ‘പ്രോസസസ്’ നിയമപ്രകാരം നടപ്പിലാക്കേണ്ടത് എങ്ങനെ എന്നത് സംബന്ധിച്ചുള്ള വര്‍ക്ക്‌ഷോപ്പുകള്‍ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്പെഷ്യലൈസ്ഡ്‌ ഏജന്‍സികളുമായി ചേര്‍ന്ന് ഗില്‍ഡ് നടത്തുന്നതാണ്. മുപ്പതു ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ഒപ്പിട്ടു തിരികെ സമര്‍പ്പിക്കാത്ത പക്ഷം സംഘടനയില്‍ നിന്നും ആ അംഗം പുറത്താക്കപ്പെടും”, ഗില്‍ഡ് ഇറക്കിയ സ്റ്റേറ്റ്മെന്റില്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ