മെര്‍സല്‍ വിവാദത്തില്‍ ബിജെപിയെ പരിഹസിച്ചുകൊണ്ട് നടന്‍ വിജയ്‌യുടെ പത്രക്കുറിപ്പ്. ആരാധകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം നന്ദി പറയുന്ന പത്രക്കുറിപ്പില്‍ ബിജെപിക്ക് പരിഹാസത്തില്‍ പൊതിഞ്ഞ് മറുപടി നല്‍കാനും വിജയ് മറന്നില്ല. സി.ജോസഫ് വിജയ് എന്ന് വലുതായി എഴുതി സ്വന്തം ലെറ്റര്‍പാഡിലെഴുതിയ വാര്‍ത്താക്കുറിപ്പിലാണ് ഇത്തരത്തില്‍ വിജയ്‌യുടെ നന്ദിപറച്ചില്‍.

ആരാധകരെ നന്‍പര്‍ എന്നാണ് കുറിപ്പില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ലെറ്റര്‍പാഡിന്റെ മുകളില്‍ ജീസസ് സേവ്സ് എന്നും എഴുതിയിട്ടുണ്ട്.

Vijay, Press Release, Mersal

മതം ഇല്ല എന്ന് പലതവണ വ്യക്തമാക്കിയ വിജയ്‌യും കുടുംബവും ഇനി മതം ഉണ്ടെങ്കില്‍ത്തന്നെ നേതാക്കള്‍ക്കെന്താണ് എന്നും ചോദിച്ചിരുന്നു. മകനെ മതത്തിന്റെ വ്യത്യാസമില്ലാതെ മനുഷ്യനായിട്ടാണ് വളര്‍ത്തിയത് എന്ന് വിജയ്‌യുടെ പിതാവ് ചന്ദ്രശേഖര്‍ നേരത്തേ പ്രതികരിച്ചിരുന്നു. ബിജെപിക്കെതിരെ വ്യക്തമായ നിലപാടോടെ ഉറച്ച മറുപടി നല്‍കിയ വിജയ് തന്റ ചിത്രമായ മെര്‍സല്‍ അതിവേഗം 200 കോടിയിലേക്ക് കുതിക്കുന്നതിന്റെ ആഹ്ലാദത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ