Meri Awas Suno OTT: മഞ്ജു വാര്യരും ജയസൂര്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേരി ആവാസ് സുനോ ഒടിടിയിൽ റിലീസിനെത്തുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജൂൺ 24 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രജേഷ് സെന്‍ ആണ്. ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്കു ശേഷം ജയസൂര്യ- പ്രജേഷ് സെൻ ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘മേരി ആവാസ് സുനോ’.
ശിവദ, ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി. സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന് വേണുഗോപാല്‍, മാസ്റ്റര്‍ അര്‍ചിത് അഭിലാഷ്, ആര്‍ദ്ര അഭിലാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അതിഥി വേഷത്തിൽ സംവിധായകന് ശ്യാമപ്രസാദുമുണ്ട് ചിത്രത്തിൽ.
ചിത്രത്തിന്റെ തിരക്കഥയും പ്രജേഷ് സെന്നിന്റേതാണ്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയത് എം ജയചന്ദ്രനാണ്. മേയ് 13നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
Read more: Meri Awas Suno Movie Review & Rating: ഒരു മെലഡി പോലെ സുന്ദരം; ‘മേരി ആവാസ് സുനോ’ റിവ്യൂ