നാദിര്‍ഷായുടെ സംവിധാനത്തില്‍ ബിജു മേനോന്‍, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മേരാ നാം ഷാജിയിലെ പുതിയ ഗാനം റിലീസ് ചെയ്തു. കുണുങ്ങി കുണുങ്ങി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. സംവിധായകനായ നാദിര്‍ഷാ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആസിഫ് അലിയും ധര്‍മ്മജനുമാണ് ഗാനരംഗത്തിലുള്ളത്. സാബു അറക്കുഴയുടെ വരികൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എമിൽ മുഹമ്മദാണ്.

ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്‍റില്‍മാന്‍ ഷാജിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന് ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്. 2 മണിക്കൂര്‍ 14 മിനിറ്റാണ് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയുടെ ദൈര്‍ഘ്യം.

നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ദിലീപ് പൊന്നനാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ചിത്രത്തിന് ലൊക്കേഷനുകളായിരുന്നു. ബി.രാകേഷാണ് നിര്‍മ്മാണം. നർമ്മത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook