scorecardresearch

ഒത്തുകൂടി സൗഹൃദം പങ്കിട്ട് മലയാളത്തിന്റെ പ്രിയ നായികമാർ

മലയാളികളുടെ ഇഷ്ട നായികമാർ ഒന്നിച്ച് ഒരു ഫ്രെയിമിൽ

മലയാളികളുടെ ഇഷ്ട നായികമാർ ഒന്നിച്ച് ഒരു ഫ്രെയിമിൽ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Menaka, Ambika, Jalaja

Menaka/ Instagram

1980 കാലഘട്ടത്തിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരങ്ങളോട് പ്രേക്ഷകർക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. ഇവർ ഒന്നിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകാറുള്ളത്.

Advertisment

ഇപ്പോഴിതാ മലയാളത്തിലെ എവർഗ്രീൻ നായികമാർ ഒന്നിച്ചെത്തിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. താരങ്ങളായ മേനക, അംബിക, കാർത്തിക, മഞ്ജു പിള്ള, ശ്രീലക്ഷ്മി, വിന്ദുജ, സോന നായർ, ചിപ്പി, ജലജ എന്നിവരെ ചിത്രത്തിൽ കാണാം. സിനിമ - സീരിയൽ മേഖലകളിൽ ഇവരിൽ പലരും ഇപ്പോഴും സജീവമാണ്. മേനകയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ ചിത്രം പങ്കുവച്ചത്.

"ലൗലീസ് സംഘത്തോടൊപ്പം ഹൊറൈസോണിൽ വച്ച് നല്ലൊരു ഉച്ച ഭക്ഷണം കഴിച്ചു. ഒരുപാട് നല്ല ഓർമകളും സന്തോഷവും പങ്കിട്ടു. വീണ്ടും കാണാം ലൗലീസ്," എന്നാണ് മേനക ചിത്രത്തിനൊപ്പം കുറിച്ചത്. എന്റെ ഏറ്റവും പ്രിയപ്പട്ട നായികമാർ, മനോഹരമായ ചിത്രം തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്.

Advertisment

കുറച്ച് ദിവസങ്ങൾക്കു മുൻപ് സുഹാസിനി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. സുമലതയുടെ മകന്റെ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു താരങ്ങൾ. ലിസി, രാധിക, മേനക, നാദിയ മെയ്തു എന്നിവരെ ചിത്രങ്ങളിൽ കാണാമായിരുന്നു.

ജൂൺ 5നായിരുന്നു സുമലതയുടെയും നടനും രാഷ്ട്രീയ നേതാവുമായ അമ്പരീഷിന്റേയും മകന്‍ അഭിഷേകിന്റെ വിവാഹം. നടനായ അഭിഷേകിന്റെ വധു മോഡലും ഫാഷന്‍ ഡിസൈനറുമായ അവിവ ബിഡപയായിരുന്നു. അമ്പരീഷിന്റെ അടുത്ത സുഹൃത്തായ തമിഴ് സൂപ്പര്‍ താരം രജനികാന്ത് വിവാഹത്തിനെത്തിയിരുന്നു. പത്നി ലതയോടൊപ്പമായിരുന്നു രജനികാന്ത് എത്തിയത്. രജനികാന്ത് നവദമ്പതികളെ ആശിര്‍വദിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: