scorecardresearch

ശങ്കറിനും കുടുംബത്തിനുമൊപ്പം കീർത്തി സുരേഷ്; ചിത്രങ്ങൾ

അമ്മയുടെ ഹിറ്റ് നായകനെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കീർത്തി

അമ്മയുടെ ഹിറ്റ് നായകനെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കീർത്തി

author-image
Entertainment Desk
New Update
keerthy suresh, menkaka, ie malayalam

മലയാള സിനിമയിലെ ഹിറ്റ് ജോഡികളാണ് ശങ്കറും മേനകയും. 1980 കളിലെ ഹിറ്റ് താരജോഡികളായ ഇവർക്ക് ഇന്നും നിരവധി ആരാധകരുണ്ട്. സ്ക്രീനിലെ പോലെ ജീവിതത്തിൽ ഇരുവരും ഒന്നാകണമെന്ന് അക്കാലത്ത് ആഗ്രഹിച്ചിരുന്നവരുണ്ട്. ശങ്കറിന്റെയും മേനകയുടെയും കുടുംബങ്ങൾ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.

Advertisment

ശങ്കറാണ് ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സുരേഷ് കുമാറിനും മേനകയ്ക്കുമൊപ്പമായി ശങ്കറിന്റെ ഭാര്യയും മകനുമുള്ള ചിത്രങ്ങളും കീർത്തിയെ ശങ്കർ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അമ്മയുടെ ഹിറ്റ് നായകനെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കീർത്തി.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ശങ്കറും മേനകയും ഒരുമിച്ച് എത്തിയ സിനിമയായിരുന്നു ഭ്രമം. കേരളത്തില്‍ ശങ്കര്‍-മേനക കോമ്പിനേഷന് ഇത്രയും ആരാധകരുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് മേനക മുൻപൊരു അഭിമുഖത്തിൽ പറഞ്ഞത്. കല്യാണം കഴിഞ്ഞ് കേരളത്തിലേയ്ക്ക് വന്നപ്പോഴാണ് ഇവിടെ ഇങ്ങനെ പ്രേക്ഷകര്‍ ചിന്തിക്കുന്നുണ്ടെന്നും ഇത്ര ഇംപാക്ട് ഉണ്ടെന്നും മനസിലായത്. മുന്‍പ് ചെന്നൈയിലായിരുന്നപ്പോള്‍ അത് മനസിലായിരുന്നില്ലെന്നും മേനക പറഞ്ഞിരുന്നു.

ശങ്കർ -മേനക ജോഡികൾ അഭിനയിച്ച സിനിമകളിൽ മിക്കതും ഹിറ്റുകളായിരുന്നു. പൂച്ചയ്‌ക്കൊരു മൂക്കുത്തി, പിരിയില്ല നാം, മുത്തോടു മുത്ത്, ഒരു നോക്കു കാണാന്‍, എന്റെ മോഹങ്ങല്‍ പൂവണിഞ്ഞു തുടങ്ങിയവയാണ് മേനകയുടേയും ശങ്കറിന്റെയും ഹിറ്റ് ചിത്രങ്ങൾ. സിനിമാ നിര്‍മാതാവും നടനുമായ സുരേഷ് കുമാറാണ് മേനകയുടെ ഭര്‍ത്താവ്. വിവാഹ ശേഷം സിനിമയിൽ മേനക അത്ര സജീവമല്ല.

Advertisment

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെയാണ് ശങ്കർ മലയാളത്തിലേക്ക് എത്തിയത്. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. ഭ്രമം ആണ് ശങ്കറിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത മലയാള സിനിമ.

Read More: വീണ്ടും സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു; മീര ജാസ്മിനോട് കീർത്തി സുരേഷ്

Keerthy Suresh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: