കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി കന്നഡ നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞത് ഈ വർഷം ജൂലൈയിലാണ്. ചിരുവിന്റെ ജീവിത പങ്കാളിയും അഭിനേത്രിയുമായിരുന്ന മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം. ചിരുവിന്റെ നഷ്ടത്തിന്റെ വേദനയിൽ നിന്നും കരകയറുന്നതേയുള്ളൂ കുടുംബം. ഇപ്പോഴിതാ, ചിരഞ്ജീവി സർജയുടെ ജന്മദിനത്തിൽ പ്രിയപ്പെട്ടവന് ആശംസകൾ നേരുകയാണ് മേഘ്ന.

Read more: ചിരുവിന്റെ ദേഹമേ വിട്ടുപോയിട്ടുള്ളൂ, ബാക്കിയെല്ലാം എന്റെ ഹൃദയത്തിലാണ്: ഭർത്താവിന്റെ ഓർമകളിൽ മേഘ്ന

“എന്റെ ലോകമേ നിനക്ക് ജന്മദിനാശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നും എപ്പോഴും,” എന്നാണ് മേഘ്ന കുറിക്കുന്നത്.

 

View this post on Instagram

 

Happy Birthday My World! @chirusarja I LOVE YOU! Forever and Always!

A post shared by Meghana Raj Sarja (@megsraj) on

അടുത്തിെടെ മേഘ്നയുടെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവർന്നിരുന്നു. തന്റെ പ്രിയപ്പെട്ടവന്റെ കട്ടൌട്ടിന് അരികെ, ചിരു കൂടെയുണ്ടെന്ന ഉറച്ച വിശ്വാസത്തിൽ നിറപുഞ്ചിരിയോടെ ഇരിക്കുന്ന മേഘ്നയുടെ ചിത്രങ്ങൾ ആരുടെയും ഹൃദയം സ്പർശിക്കുന്നവയായിരുന്നു.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj) on

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj) on

ചിരഞ്ജീവി മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ദൃശ്യമാക്കിക്കൊണ്ടാണ് ഈ ചടങ്ങിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിരഞ്ജീവിയുടെ ഒരു കട്ടൗട്ടാണ് ഈ ചിത്രങ്ങളിൽ ചേർത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം വൈകാരികമായ ഒരു അടിക്കുറിപ്പും മേഘ്ന ചേർത്തിരിക്കുന്നു.

Read More: നമ്മുടെ കുഞ്ഞിലൂടെ നിന്നെ തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ; ചിരുവിന്റെ ഓർമകളിൽ മേഘ്ന

“എനിക്ക് വളരെ സവിശേഷമായ രണ്ടു പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എല്ലായ്പ്പോഴും എന്നത്തേക്കും,” മേഘ്ന കുറിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook