scorecardresearch

Latest News

നീയാണ് ഞങ്ങൾക്കെല്ലാം; കുഞ്ഞു റയാന് പിറന്നാൾ ആശംസകളുമായി മേഘ്ന

കഴിഞ്ഞ ലോക്ക്ഡൗൺ സമയത്താണ് ചിരജ്ഞീവി സർജയുടെ മരണം. അപ്പോൾ മേഘ്ന നാലു മാസം ഗർഭിണിയായിരുന്നു

meghna raj, rayan, ie malayalam

തെന്നിന്ത്യൻ താരം മേഘ്നയുടേയും അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെയും മകൻ റയാന് പിറന്നാൾ. പിറന്നാൾ ദിനത്തിൽ മകനെ ചേർത്തു പിടിച്ച ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് മേഘ്ന. കഴിഞ്ഞ ലോക്ക്ഡൗൺ സമയത്താണ് ചിരജ്ഞീവി സർജയുടെ മരണം. അപ്പോൾ മേഘ്ന നാലു മാസം ഗർഭിണിയായിരുന്നു. പിന്നീട് കുഞ്ഞായിരുന്നു മേഘ്നയുടെ ലോകം. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ മേഘ്ന തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

“നീയാണ് ഞങ്ങളുടെ ലോകം, സന്തോഷം, ഞങ്ങളുടെ എല്ലാം, ചീരു നമ്മുടെ കുഞ്ഞു രാജകുമാരന് ഒന്നാം പിറന്നാൾ. നീ ഇത്ര വേഗം വലുതായെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. പ്രിയപ്പെട്ട മകനെ നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു. നിനക്ക് പിറന്നാൾ ആശംസകൾ,” ഇതായിരുന്നു മേഘ്നയുടെ വാക്കുകൾ. നിരവധി സിനിമാ താരങ്ങളും കുഞ്ഞു റയാന് ആശംസകൾ നേർന്നിട്ടുണ്ട്.

സിനിമയിലേക്ക് മടങ്ങി വരുന്നതായി മേഘ്ന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നവാഗതനായ വിശാൽ സംവിധായകനായ ത്രില്ലർ മൂവിയിലൂടെയാണ് മേഘ്ന സിനിമയിലേക്ക് തിരിച്ചെത്തുന്നത്. “മറ്റൊരു ദിവസത്തിനും ഇതിനേക്കാൾ മികച്ചതാക്കാൻ കഴിയില്ല. മറ്റൊരു ടീമിനും ഇത് സാധിക്കില്ല. ഇന്ന് നിങ്ങളുടെ ജന്മദിനമാണ്. ഞങ്ങളുടെ സ്വപ്നവും. ഇത് നിങ്ങൾക്കുള്ളതാണ് ചീരു. പന്നയില്ലെങ്കിൽ ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുമോ എന്ന് പോലും എനിക്കറിയില്ല. ഇനി ക്യാമറ, റോളിങ്ങ്,” മേഘ്ന കുറിച്ചു.

ചിരുവിന്റെ ജന്മദിനത്തോട്​ അനുബന്ധിച്ച് നടത്തിയ ഒരു സ്പെഷൽ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും മേഘ്ന പങ്കുവച്ചിട്ടുണ്ട്. രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി പ്രിയപ്പെട്ടവന്റെ ചിത്രം വരയ്ക്കുന്ന മേഘ്നയെ ആണ് ചിത്രങ്ങളിൽ കാണുക. മേഘ്ന വരയ്ക്കുന്നത് ചിരജ്ഞീവിയുടെ ചിത്രം തന്നെയാണ്.

Read More: ലവ് യു ദീ; സ്നേഹം പങ്കിട്ട് നസ്രിയയും മേഘ്നയും, ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Meghna raj son rayan first birthday