Latest News

ചിരിച്ചും കരഞ്ഞും റായൻ; ദീപാവലി ആശംസയുമായി മേഘ്‌ന രാജ്

റായന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകർക്ക് ദീപാവലി ആശംസകൾ നേരുകയാണ് മേഘ്‌ന

Meghana Raj, Meghana Raj latest movie, Meghana Raj husband, Meghana Raj husband death, Meghana Raj child, Meghana raj pet dog, Meghana Chiranajeevi, Jr Chiru, Meghana Jr Chiru, മേഘ്ന രാജ്, indian express malayalam, IE malyalam

തെന്നിന്ത്യൻ താരം മേഘ്നയുടേയും അന്തരിച്ച കന്നട നടൻ ചിരഞ്ജീവി സർജയുടെയും മകനാണ് റായൻ രാജ് സർജ . അച്ഛനമ്മമാരെ പോലെ റായനും ഇന്ന് താരമാണ്. റായന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും മേഘന ആരാധകരുമായി പങ്കു വെക്കാറുമുണ്ട്.

ഇപ്പോഴിതാ, റായന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകർക്ക് ദീപാവലി ആശംസകൾ നേരുകയാണ് മേഘ്‌ന. റായന്റെ വ്യത്യസ്ത മൂഡുകൾ എന്ന് പറഞ്ഞാണ് മേഘ്‌ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യൂട്ടായി ചിരിക്കുന്ന റയാനെയും വാശിയോടെ കരയുന്ന റയാനെയും ചിത്രത്തിൽ കാണാം. എല്ലാവരുടെയും ജീവിതത്തിൽ തെളിച്ചവും സന്തോഷവും ഉണ്ടാവട്ടേയെന്ന് പ്രാര്‍ഥിക്കുന്നു. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു എന്നും കുറിച്ചുകൊണ്ടാണ് മേഘ്‌നയുടെ പോസ്റ്റ്.

അടുത്തിടെ റായന്റെ പിറന്നാളിന് ആശംസകൾ നേർന്നു കൊണ്ടുള്ള മേഘ്‌നയുടെ പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. “നീയാണ് ഞങ്ങളുടെ ലോകം, സന്തോഷം, ഞങ്ങളുടെ എല്ലാം, ചീരു നമ്മുടെ കുഞ്ഞു രാജകുമാരന് ഒന്നാം പിറന്നാൾ. നീ ഇത്ര വേഗം വലുതായെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. പ്രിയപ്പെട്ട മകനെ നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു. നിനക്ക് പിറന്നാൾ ആശംസകൾ,” എന്നാണ് മേഘ്‌ന അന്ന് കുറിച്ചത്.

Also Read: എന്തുകൊണ്ട് ഷാരൂഖ് ഖാന് പിറന്നാൾ ആശംസകൾ നേർന്നില്ല; മറുപടിയുമായി കജോൾ

സിനിമയിലേക്ക് മടങ്ങി വരുന്നതായും മേഘ്ന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നവാഗതനായ വിശാൽ സംവിധായകനായ ത്രില്ലർ മൂവിയിലൂടെയാണ് മേഘ്ന സിനിമയിലേക്ക് തിരിച്ചെത്തുന്നത്. “മറ്റൊരു ദിവസത്തിനും ഇതിനേക്കാൾ മികച്ചതാക്കാൻ കഴിയില്ല. മറ്റൊരു ടീമിനും ഇത് സാധിക്കില്ല. ഇന്ന് നിങ്ങളുടെ ജന്മദിനമാണ്. ഞങ്ങളുടെ സ്വപ്നവും. ഇത് നിങ്ങൾക്കുള്ളതാണ് ചീരു. പന്നയില്ലെങ്കിൽ ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുമോ എന്ന് പോലും എനിക്കറിയില്ല. ഇനി ക്യാമറ, റോളിങ്ങ്,” മേഘ്ന കുറിച്ചു

കഴിഞ്ഞ വർഷം ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. ഒക്ടോബർ 22 നായിരുന്നു റായൻ ജനിച്ചത്.  

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meghna raj shares rayans photo and wishes happy diwali

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com