എന്നും എന്റെ ഉറ്റ സുഹൃത്ത്; ഫ്രണ്ട്ഷിപ് ഡേയിൽ ചിരഞ്ജീവി സർജയെ ഓർത്ത് മേഘ്‌ന

ചിരഞ്ജീവി സർജക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് മേഘ്‌ന ഫ്രണ്ട്ഷിപ് ഡേയിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്

Meghana Raj, Friendship Day, Meghana Raj latest movie, Meghana Raj husband, Meghana Raj husband death, Meghana Raj child, Meghana raj pet dog, Meghana Chiranajeevi, Jr Chiru, Meghana Jr Chiru, മേഘ്ന രാജ്, indian express malayalam, IE malyalam

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്നയെ തേടിയെത്തിയത്. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടം ഒരു സ്വകാര്യനൊമ്പരമായി മനസ്സിൽ സൂക്ഷിച്ചാണ് മേഘ്ന ഇപ്പോൾ കഴിയുന്നത്. ഇപ്പോഴിതാ, ഫ്രണ്ട്ഷിപ് ഡേയിൽ ചിരഞ്ജീവി സർജയെ ഓർക്കുകയാണ് മേഘ്‌ന.

ചിരഞ്ജീവി സർജക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് മേഘ്‌ന ഫ്രണ്ട്ഷിപ് ഡേയിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. “എന്നെന്നും എന്റെ ഉറ്റ സുഹൃത്ത്, ഹാപ്പി ഫ്രണ്ട്ഷിപ് ഡേ ചിരഞ്ജീവി സർജ” എന്ന് കുറിച്ചു കൊണ്ടാണ് മേഘ്ന ചിത്രം പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം വീണ്ടും സിനിമയിൽ അഭിയനയിക്കുന്ന വിശേഷം മേഘ്ന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മകൻ ജൂനിയർ ചീരുവിന് ഒമ്പത് മാസം പൂർത്തിയായെന്നും താൻ വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുകയാണ് എന്നുമായിരുന്നു മേഘ്‌നയുടെ പോസ്റ്റ്.

കഴിഞ്ഞ വർഷം ജൂൺ ഏഴിനായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം. പിന്നീടാണ് ഇവരുടെ കുഞ്ഞ് ജനിച്ചത്. ചിരഞ്‌ജീവിയുടെ മരണത്തിന് ശേഷം കുഞ്ഞിന്റെ വിശേഷങ്ങളുമായാണ് താരം ആരാധകർക്ക് മുന്നിൽ എത്തിയത്.

കുഞ്ഞിന്റെ ജനനം മുതൽ ഓരോ മുഹൂർത്തങ്ങളും മേഘ്ന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ ചിത്രം പോലും വളരെ ആഘോഷമായി സന്തോഷത്തോടെയാണ് ആരാധകരുമായി പങ്കുവച്ചത്.

Also read: മുപ്പത്തിമൂന്നു വർഷത്തെ സന്തോഷം; സുഹാസിനിയുടെ വിവാഹവാർഷിക വിശേഷങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meghna raj shares photo with chiranjeevi sarja on friendship day

Next Story
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർbhavana, ഭാവന, bhavana photos, bhavana video, bhavana films, bhavana family, iemalayalam, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express