വളരെ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുളളൂവെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടമുളള നടിയാണ് മേഘ്ന രാജ്. ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗത്തിൽനിന്നും മകന്റെ ജനനത്തോടെയാണ് മേഘ്ന രാജ് പതിയെ ജീവിതത്തിലേക്ക് തിരികെ വന്നത്. മകനൊപ്പമുളള നിമിഷങ്ങൾ മേഘ്ന സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മകന്റെ ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് മേഘ്ന രാജ്. ഉണ്ണിക്കണ്ണന്റെ വേഷത്തിലാണ് ഫൊട്ടോയിൽ ജൂനിയർ ചീരുവുളളത്. നിരവധി പേരാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജൂനിയർ ചീരുവിന് ആശംസകൾ നേർന്നിരിക്കുന്നത്.
ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽയത്. 2020 ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്.
ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്.
Read More: ഇരുണ്ട നാളുകളില്‍ വെളിച്ചമായവര്‍; മേഘ്ന രാജ് പറയുന്നു