കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി കന്നഡ നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞത് ഈ വർഷം ജൂലൈയിലാണ്. കുടുംബത്തിലേക്ക് പുതിയ അതിഥിയെയും പ്രതീക്ഷിച്ചിരിക്കവെയായിരുന്നു ചിരുവിന്റെ വിയോഗം. ചിരുവിന്റെ ജീവിത പങ്കാളിയും അഭിനേത്രിയുമായിരുന്ന മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം.

ഇതിനിടെ അടുത്തിടെ മേഘ്ന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത് തെറ്റായ വാർത്തകളാണെന്ന് മേഘ്ന അറിയിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മേഘ്ന ഇപ്പോൾ. ഇതിനിടെ നടന്ന സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം മേഘ്ന പങ്കുവച്ചിരുന്നു. തന്റെ പ്രിയപ്പെട്ടവന്റെ കട്ടൌട്ട് അരികെ വച്ച്, ചിരു കൂടെയുണ്ടെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു മേഘ്നയുടെ നിറ പുഞ്ചിരി. ബേബി ഷവറിന്റെ ബാക്കി ചിത്രങ്ങളാണ് മേഘ്ന ഇപ്പോൾ പങ്കുവയ്ക്കുന്നത്.

View this post on Instagram

A post shared by Meghana Raj Sarja (@megsraj) on

Read More: മേഘ്ന, നിന്നെയോർത്ത് ഞാൻ ഒരുപാട് കരഞ്ഞു; വേദനയോടെ നവ്യ നായർ

ചിരഞ്ജീവി മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ദൃശ്യമാക്കിക്കൊണ്ടാണ് ഈ ചടങ്ങിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിരഞ്ജീവിയുടെ ഒരു കട്ടൗട്ടാണ് ഈ ചിത്രങ്ങളിൽ ചേർത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook