മകൻ ജൂനിയർ ചിരുവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക മേഘ്ന രാജ്. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങൾ എന്നും ഞങ്ങൾ ചില രഹസ്യങ്ങൾ പങ്കിടുകയാണെന്നുമുള്ള അടിക്കുറിപ്പോട് കൂടിയാണ് കുഞ്ഞിനൊപ്പമുള്ള ചിത്രം മേഘ്ന പങ്കുവച്ചത്.
“എല്ലാ ദിവസവും ഞായറാഴ്ച പോലെ തോന്നുന്നു, എല്ലാ രാത്രിയും ശനിയാഴ്ച രാത്രി പോലെ തോന്നുന്നു! മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങൾ! ഞങ്ങൾ ചില രഹസ്യങ്ങളും പങ്കിടുന്നു! ജൂനിയർ ചിരു, ചിരഞ്ജീവി സർജ, പരാമർശിക്കാൻ മറന്നു … ഞാൻ ചിത്രം ക്ലിക്കുചെയ്തപ്പോൾ ഇൻസ്റ്ററെഡി ആയിരുന്നില്ല! പാറുന്ന മുടിയും ഉറക്കച്ചടവിലുള്ള രൂപവും ഒന്ന് അവഗണിച്ചേക്കുക!” മേഘ്ന കുറിച്ചു.
View this post on Instagram
അടുത്തിടെയാണ് തന്റെ കുഞ്ഞിനെ മേഘ്ന ആരാധകർക്ക് മുൻപിൽ പരിചയപ്പെടുത്തിയത്. ഫെബ്രുവരി 14ന് അർധരാത്രിയാണ് താരദമ്പതികളായ ചിരഞ്ജീവിയുടെ മേഘനയുടെയും മകനെ താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
Read More: ഞങ്ങളുടെ രാജകുമാരൻ; മേഘ്നയുടെ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവച്ച് നസ്രിയ
View this post on Instagram
“ഞാൻ ജനിക്കുന്നതിനു മുമ്പുതന്നെ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോൾ, നമ്മൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ, അമ്മയോടും അപ്പയോടും വളരെയധികം സ്നേഹവും പിന്തുണയും ഊഷ്മളതയും പകർന്നതിന് എന്റെ ചെറിയ ഹൃദയത്തിന്റെ അടിയിൽ നിന്ന് നിങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കുടുംബമാണ്, നിരുപാധികമായി സ്നേഹിക്കുന്ന കുടുംബം . #JrC #MCforever #oursimba ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു!” ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പാണിത്.
Read More: എന്റെ ഭായി തിരിച്ചുവന്നു; മേഘ്നയുടെ കൺമണിയെ വരവേറ്റ് നസ്രിയ
കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്.
View this post on Instagram
View this post on Instagram
ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്. കുഞ്ഞിന്റെ പോളിയോ വാക്സിനേഷൻ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു.