അച്ഛനോട് കിന്നാരം പറഞ്ഞ് ജൂനിയർ ചിരു: വീഡിയോ

“ഞങ്ങളുടെ അത്ഭുതം, എന്നേക്കും എപ്പോഴും!” എന്ന അടിക്കുറിപ്പോട് കൂടിയാണ് മേഘ്ന ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്

meghana raj, meghana raj baby, meghana raj blessed with a baby boy, meghana raj baby photo, chiranjeevi sarja, ചിരഞ്ജീവി സർജ, chiranjeevi, arjun sarja, chiru sarja, മേഘ്ന രാജ്, dhruva sarja, chiranjeevi sarja wife, shakti prasad, chiranjeevi sarja death, kishore sarja, chiranjeevi sarja father, ചിരഞ്ജീവി സർജ മരണം, meghna raj, shakthi prasad, sundar raj, meghana raj age, arjun sarja family, kannada actor chiranjeevi sarja, chiranjeevi sarja family, chiranjeevi sarja age, chiranjivi sarja, dhruva sarja wife, druvasarja, meghana raj parents, yash, dhruva sarja age, ഐഇ മലയാളം, ie malayalam, indian express malayalam

മേഘ്‌ന രാജിനെയും മകൻ ജൂനിയർ ചിരുവിനെയും മലയാളി പ്രേക്ഷകർക്ക് ഭയങ്കര ഇഷ്ടമാണ്. ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ തരണം ചെയ്ത് നിൽക്കുന്ന മേഘ്‌നയെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആരാധകർ ചേർത്ത് പിടിച്ചിരിക്കുകയാണ്. മകനൊപ്പമുള്ള ചില നിമിഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മേഘ്ന ഇപ്പോൾ.

പിതാവ് ചിരഞ്ജീവി സർജയുടെ ചിത്രം നോക്കിനിൽക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന ജൂനിയർ ചിരുവിന്റെ വീഡിയോ ആണിത്. ചിരുവിന്റെ ചിത്രത്തിൽ തൊട്ടുനോക്കുന്ന ജൂനിയർ ചിരുവിനെയും വീഡിയോയിൽ കാണാം.

“ഞങ്ങളുടെ അത്ഭുതം, എന്നേക്കും എപ്പോഴും! #JrC #chiranjeevisarja” എന്ന അടിക്കുറിപ്പോട് കൂടിയാണ് മേഘ്ന ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.

തന്റെ ജീവിതത്തിലെ സന്തോഷ മുഹൂർത്തങ്ങളെല്ലാം മേഘ്‌ന ആരാധകരുമായി പങ്കുവെക്കാറുണ്ട്. മകൻ ജൂനിയർ ചിരുവിന് ആറു മാസം പൂർത്തിയായതിന്റെ സന്തോഷത്തിൽ ഏതാനും ചിത്രങ്ങൾ മേഘ്‌ന അടുത്തിടെ പങ്കുവച്ചിരുന്നു.”അപ്പയും ഞാനും നിന്നെ സ്നേഹിക്കുന്നു മോനെ” എന്ന അടികുറിപ്പോടെ മകനെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് അന്ന് മേഘ്ന പങ്കുവെച്ചത്.

നേരത്തെ മകന് അഞ്ചു മാസം പ്രായമായപ്പോൾ ഇതുപോലൊരു പോസ്റ്റ് മേഘ്ന പങ്കുവെച്ചിരുന്നു. അന്ന് തന്റെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയെ പരിചയപ്പെടുത്തുകയാണ് എന്ന് പറഞ്ഞാണ് നടി പോസ്റ്റ് പങ്കുവെച്ചത്. ഗർഭകാലത്ത് തനിക്കൊപ്പം തന്റെ ഗൈനക്കോളജിസ്റ്റായിരുന്നു ഡോക്ടർ മാധുരി സുമന്ദിനെയാണ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മേഘ്ന ആരാധകർക്ക് പരിചയപ്പെടുത്തിയത്.

Read More: ‘ഐ ലവ് യൂ! മടങ്ങി വരൂ’; ചിരഞ്ജീവി സർജക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് മേഘ്ന

തന്റെ ഗൈനക്കോളജിസ്റ്റ് മാത്രമല്ല സഹോദരിയും ആത്മസുഹൃത്തും കുടുംബാംഗവുമെല്ലാമാണ് അവർ എന്ന് കുറിപ്പിൽ മേഘ്ന പറഞ്ഞിരുന്നു. തന്റെ പ്രയാസമേറിയ സമയത്ത് ഒപ്പം നിന്ന വ്യക്തിയാണ് അവരെന്നും അവർക്ക് നന്ദി പറയുകയാണെന്നും മേഘ്ന കുറിച്ചു.

ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ ആയിരുന്നു. കുഞ്ഞിന്റെ പോളിയോ വാക്സിനേഷൻ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Read More: രണ്ടു മാസമുള്ളപ്പോഴാണ് മകന് കോവിഡ് വന്നത്, ഓരോ നിമിഷവും ഭയമായിരുന്നു: മേഘ്ന രാജ്

കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്.

Read More: അപ്പയും ഞാനും നിന്നെ സ്നേഹിക്കുന്നു മോനെ; കുഞ്ഞുചിരുവിനെ ചേർത്ത് പിടിച്ച് മേഘ്ന

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meghna raj instagram post with junior chiru video photos

Next Story
പരാജയമേറ്റു വാങ്ങി സുരേഷ് ഗോപിയും ധർമ്മജനും കൃഷ്ണകുമാറുംKerala Assembly Election 2021, Suresh Gopi, Ganesh Kumar, Mukesh Krishna Kumar, Dharmajan bolgatty, തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് ഫലം, ധർമജൻ, സുരേഷ് ഗോപി, മുകേഷ്, കെബി ഗണേശ് കുമാർ, ഗണേശ് കുമാർ, കൃഷ്ണകുമാർ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com