തെന്നിന്ത്യൻ താരം മേഘ്ന രാജിന്‍റെ വിവാഹത്തിന് മുമ്പുളള ചടങ്ങിന്‍റെ ചിത്രങ്ങള്‍ വൈറലായി മാറി. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയുമായുള്ള വിവാഹം മെയ് 2ന് നടക്കാനിരിക്കെ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 22നായിരുന്നു വിവാഹ നിശ്ചയം.

കന്നഡ നടൻ ചിരഞ്ജീവി സർജയാണ് വരൻ. മേയ് രണ്ടിന് ബംഗളൂരുവിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹമെന്ന് താരത്തിന്‍റെ ബന്ധുക്കൾ അറിയിച്ചു. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.

കന്നട നടൻ സുന്ദർ രാജന്റെയും പ്രമീള ജോഷെയുടെയും മകളായ മേഘ്ന ജനിച്ചതും വളർന്നതും ബംഗളൂരുവിലാണ്. വിനയൻ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിൽ എത്തുന്നത്. തുടർന്ന് ‘ആഗസ്ത് പതിനഞ്ച്’, ‘രഘുവിന്‍റെ സ്വന്തം റസിയ’, ‘ബ്യൂട്ടിഫുൾ’, ‘റെഡ് വൈൻ’, ‘മെമ്മറീസ്’ തുടങ്ങിയ ഒരുപിടി മലയാള ചിത്രങ്ങളിലും മേഘ്ന വേഷമിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ