മേഘ്നരാജിന് ഒരു ആൺകുഞ്ഞ് പിറന്നു എന്ന വാർത്തയെ ഏറെ സന്തോഷത്തോടെ വരവേൽക്കുകയാണ് ആരാധകരും മേഘ്നയുടെ സുഹൃത്തുക്കളും. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. ജൂനിയർ ചിരുവെന്നാണ് ആരാധകരും പ്രിയപ്പെട്ടവരും കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്.
Read more: എന്റെ ഭായി തിരിച്ചുവന്നു, മേഘ്നയുടെ കൺമണിയെ വരവേറ്റ് നസ്രിയ
കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
View this post on Instagram
ജൂനിയർ ചിരഞ്ജീവി ഇതാ എത്തി #meghnaraj #juniorchiru #jrchiru #chiranjeevisarja
View this post on Instagram
View this post on Instagram
ജൂനിയർ ചിരഞ്ജീവി ഇതാ എത്തി #meghnaraj #juniorchiru #jrchiru #chiranjeevisarja
അടുത്തിടെ മേഘ്നയ്ക്കായി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ഒരുക്കിയ ബേബി ഷവർ പാർട്ടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങളും ഏറെ വൈറലായിരുന്നു. മേഘ്നയ്ക്ക് അരികിൽ ചിരഞ്ജീവിയുടെ ഒരു കട്ടൗട്ട് സ്ഥാപിച്ചു കൊണ്ടായിരുന്നു ബേബി ഷവർ പാർട്ടി.
Read more: ചിരുവിന്റെ ദേഹമേ വിട്ടുപോയിട്ടുള്ളൂ, ബാക്കിയെല്ലാം എന്റെ ഹൃദയത്തിലാണ്: ഭർത്താവിന്റെ ഓർമകളിൽ മേഘ്ന