കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി കന്നഡ നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞത് ഈ വർഷം ജൂലൈയിലാണ്. കുടുംബത്തിലേക്ക് പുതിയ അതിഥിയെയും പ്രതീക്ഷിച്ചിരിക്കവെയായിരുന്നു ചിരുവിന്റെ വിയോഗം. ചിരുവിന്റെ ജീവിത പങ്കാളിയും അഭിനേത്രിയുമായിരുന്ന മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം.
ഇതിനിടെ അടുത്തിടെ മേഘ്ന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത് തെറ്റായ വാർത്തകളാണെന്ന് മേഘ്ന അറിയിക്കുകയും ചെയ്തു. തകന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മേഘ്ന ഇപ്പോൾ. ഇതിനിടെ നടന്ന ഒരു ചടങ്ങിന്റെ ചിത്രമാണ് മേഘ്ന ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
Read More:ദയവായി അത് വിശ്വസിക്കരുത്; വ്യാജ വാർത്തകളോട് പ്രതികരിച്ച് മേഘ്ന രാജ്
View this post on Instagram
View this post on Instagram
ചിരഞ്ജീവി മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ദൃശ്യമാക്കിക്കൊണ്ടാണ് ഈ ചടങ്ങിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിരഞ്ജീവിയുടെ ഒരു കട്ടൗട്ടാണ് ഈ ചിത്രങ്ങളിൽ ചേർത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം വൈകാരികമായ ഒരു അടിക്കുറിപ്പും മേഘ്ന ചേർത്തിരിക്കുന്നു.
Read More: നമ്മുടെ കുഞ്ഞിലൂടെ നിന്നെ തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ; ചിരുവിന്റെ ഓർമകളിൽ മേഘ്ന
“എനിക്ക് വളരെ സവിശേഷമായ രണ്ടു പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എല്ലായ്പ്പോഴും എന്നത്തേക്കും,” മേഘ്ന കുറിച്ചു