Latest News

ജൂനിയർ ചിരുവിന്റെ ജന്മദിനം ആഘോഷമാക്കി മേഘ്ന

മകൻ റയാൻ രാജ് സർജയുടെ ഒന്നാം പിറന്നാൾ ആഘോഷചിത്രങ്ങളുമായി മേഘ്ന

meghana raj, meghana raj son, Raayan Raj Sarja s first birthday, meghana raj baby photo, chiranjeevi sarja, ചിരഞ്ജീവി സർജ, chiranjeevi, arjun sarja, chiru sarja, മേഘ്ന രാജ്

തെന്നിന്ത്യൻ താരം മേഘ്നയുടേയും അന്തരിച്ച കന്നട നടൻ ചിരഞ്ജീവി സർജയുടെയും മകനാണ് റയാൻ രാജ് സർജ . അച്ഛനമ്മമാരെ പോലെ റയാനും ഇന്ന് താരമാണ്. റയാന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും മേഘന ആരാധകർക്കായി പങ്കു വെക്കാറുമുണ്ട്.

കുഞ്ഞു റയാന്റെ ഒന്നാം പിറന്നാൾ ആയിരുന്നു ഇന്നലെ . കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു മേഘന റയാന്റെ പിറന്നാൾ ആഘോഷിച്ചത്. അനിമൽ തീമിലുള്ള പിറന്നാൾ ആഘോഷമായിരുന്നു മേഘ്ന ഒരുക്കിയിരുന്നത്. ബെംഗളൂരുവിൽ നടന്ന ജന്മദിന പാർട്ടിയിൽ മേഘനയുടെയും ചിരഞ്ജീവിയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. സിനിമരംഗത്തു നിന്നും പന്നഗ ഭരണ, പ്രജ്വൽ ദേവരാജ് തുടങ്ങിയവരും കുഞ്ഞു ചീരുവിന് ആശംസകൾ നേരാൻ എത്തിയിരുന്നു.

“നീയാണ് ഞങ്ങളുടെ ലോകം, സന്തോഷം, ഞങ്ങളുടെ എല്ലാം, ചീരു, നമ്മുടെ കുഞ്ഞു രാജകുമാരന് ഒന്നാം പിറന്നാൾ. നീ ഇത്ര വേഗം വലുതായെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. പ്രിയപ്പെട്ട മകനെ നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു. നിനക്ക് പിറന്നാൾ ആശംസകൾ,” മകന് ആശംസകൾ നേർന്ന് മേഘ്ന കുറിച്ചതിങ്ങനെ.

ഒരിടവേളയ്ക്ക് ശേഷം, സിനിമയിലേക്ക് മടങ്ങി വരുന്ന വിശേഷം മേഘ്ന കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. നവാഗതനായ വിശാൽ സംവിധായകനായ ത്രില്ലർ മൂവിയിലൂടെയാണ് മേഘ്ന സിനിമയിലേക്ക് തിരിച്ചെത്തുന്നത്. “മറ്റൊരു ദിവസത്തിനും ഇതിനേക്കാൾ മികച്ചതാക്കാൻ കഴിയില്ല. മറ്റൊരു ടീമിനും ഇത് സാധിക്കില്ല. ഇന്ന് നിങ്ങളുടെ ജന്മദിനമാണ്. ഞങ്ങളുടെ സ്വപ്നവും. ഇത് നിങ്ങൾക്കുള്ളതാണ് ചീരു. പന്നയില്ലെങ്കിൽ ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുമോ എന്ന് പോലും എനിക്കറിയില്ല. ഇനി ക്യാമറ, റോളിങ്ങ്,” മേഘ്ന കുറിച്ചതിങ്ങനെ.

ചിരുവിന്റെ ജന്മദിനത്തോട്​ അനുബന്ധിച്ച് നടത്തിയ ഒരു സ്പെഷൽ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും മേഘ്ന പങ്കുവച്ചിരുന്നു. രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി പ്രിയപ്പെട്ടവന്റെ ചിത്രം വരയ്ക്കുന്ന മേഘ്നയെ ആണ് ചിത്രങ്ങളിൽ കാണുക. മേഘ്ന വരയ്ക്കുന്നത് ചിരജ്ഞീവിയുടെ ചിത്രം തന്നെയാണ്.

Read more: നീയാണ് ഞങ്ങൾക്കെല്ലാം; കുഞ്ഞു റയാന് പിറന്നാൾ ആശംസകളുമായി മേഘ്ന

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meghana raj son raayan raj sarja s first birthday bash photo

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com