ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന സർപ്രൈസ് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മേഘ്ന രാജ്. “ഫെബ്രുവരി 12ന് ഒരു ആവേശകരമായ വാർത്ത വരാനുണ്ട്,” എന്നാണ് അഭിനേത്രിമാരും സുഹൃത്തുക്കളുമായ നസ്രിയയും മേഘ്ന രാജും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതു സംബന്ധിച്ച് വിശദാംശങ്ങളൊന്നും നൽകാതെ സസ്പെൻസ് നിലനിർത്തിയിരിക്കുകയായിരുന്നു ഇരുവരും. ഇതോടെ ആരാധകരും ആവേശത്തിലായി. ഇപ്പോഴിതാ ആ കാര്യമെന്തെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തൊരു വീഡിയോയിലൂടെ മേഘ്ന പറഞ്ഞിരിക്കുകയാണ്.

ചിരഞ്ജീവി സർജയുടെയും മേഘ്നയുടെയും ചിത്രങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇതിനെ തുടർന്ന് ഇരുവരുടെയും വിവാഹ സമയത്തും അല്ലാത്തതുമായ ചിത്രങ്ങൾ കാണാം. അതിനുശേഷം ചിരഞ്ജീവി സർജയുടെ പേര് മാറി ജൂനിയർ ചീരുവെന്ന് എഴുതി കാണിക്കുന്നു. വീഡിയോയുടെ അവസാനം മകനെ ഉയർത്തിപ്പിടിച്ചിരിക്കുന്ന മേഘ്നയുടെ ഫൊട്ടോയാണുളളത്. ബാക്ഗ്രൗണ്ടിൽ മകന്റെ ശബ്ദവും കേൾക്കാം.

Read More: ചെറു പുഞ്ചിരിയുമായി അമ്മയ്ക്കൊപ്പം, ഹിറ്റ് മലയാള സിനിമയിലെ നായികയെ മനസ്സിലായോ?

ഇപ്പോള്‍ നിങ്ങള്‍ അവന്റെ ശബ്ദം കേട്ടു. ഇനി അവനോട് ഹലോ പറയാന്‍ ഫെബ്രുവരി പതിനാല് വരെ കാത്തിരിക്കൂ. ഒരുപാട് സ്‌നേഹത്തോടെ ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജ് സര്‍ജയും എന്നുമാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നിങ്ങൾ അവനെ കേട്ടില്ലേ (അതെ, അത് അവനാണ്). അവനെ കാണാൻ എല്ലാവരും കാത്തിരിക്കണമെന്നാണ് മേഘ്ന വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഇതിനൊപ്പം ഫെബ്രുവരി 14 എന്നു കൂടി എഴുതിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

ഇതോടെ ഫെബ്രുവരി 14 ന് മറ്റൊരു സർപ്രൈസുമായി നടി എത്തുമെന്ന് ഉറപ്പായി. മകന്റെ ഫൊട്ടോയാണോ അതോ വീഡിയോയാണോ മേഘ്ന പങ്കുവയ്ക്കാൻ പോകുന്നതെന്ന് അറിയാനുളള ആകാംക്ഷയിലാണ് ആരാധകർ. മകന്റെ പേരു കൂടി വെളിപ്പെടുത്തുമോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook