സോഷ്യൽ മീഡിയയിലൂടെ സിനിമാ താരങ്ങൾ ബാല്യകാല ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് ഇപ്പോഴൊരു ട്രെൻഡാണ്. പല താരങ്ങളുടെയും ബാല്യകാല ഫോട്ടോ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയുക തന്നെ പ്രയാസം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലായി ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി മേഘ്ന രാജും ബാല്യകാല ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ്..

Read More: മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം; ഇപ്പോൾ ദുൽഖർ ചിത്രത്തിൽ നായിക

അമ്മ പ്രമീള ജൊഷായ്ക്കൊപ്പമുളള ചിത്രമാണ് മേഘ്ന ഷെയർ ചെയ്തത്. ബോബ് കട്ട് ചെയ്ത കുഞ്ഞു മേഘ്നയെയാണ് ഫൊട്ടോയിൽ കാണാനാവുക. മേഘ്നയുടെ അച്ഛൻ സുന്ദർ രാജ് പകർത്തിയതാണ് ചിത്രം. ഫോട്ടോയ്ക്ക് രസകരമായൊരു അടിക്കുറിപ്പും മേഘ്ന നൽകിയിട്ടുണ്ട്. ‘അച്ഛൻ ഫൊട്ടോഗ്രാഫറായപ്പോൾ ഞാനും പോസ് ചെയ്യുന്നതായി അഭിനയിച്ചു’ ഇതായിരുന്നു ക്യാപ്ഷൻ.

Meghana Raj, മേഘ്ന രാജ്, Chiranjeevi Sarja, ചിരഞ്ജീവി സർജ, Meghana Raj instagram, ie malayalam, ഐഇ മലയാളം

ഫെബ്രുവരി രണ്ടിന് അച്ഛനെ ഉമ്മ വയ്ക്കുന്നൊരു ചിത്രം മേഘ്ന പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം നടന്ന മേഘ്നയുടെ ബേബി ഷവറിൽനിന്നുളള ഫൊട്ടോയാണ് അച്ഛന്റെ പിറന്നാൾ ദിനത്തിൽ മേഘ്ന പോസ്റ്റ് ചെയ്തത്.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. ഒക്ടോബർ 22 നായിരുന്നു മേഘ്നയ്ക്ക് ആൺകുഞ്ഞ് ജനിച്ചത്. ജനുവരി 31 ന് മകന് ആദ്യ പോളിയോ വാക്സിൻ നൽകിയതിന്റെ ഫൊട്ടോ മേഘ്ന പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ഗംഭീരമായൊരു ചടങ്ങിൽ ചിരഞ്ജീവി സർജയുടെയും മേഘ്നയുടെയും കുഞ്ഞിന്റെ പേര് വെളിപ്പെടുത്താനായിരുന്നു കുടുംബത്തിന്റെ ആലോചന. എന്നാൽ മേഘ്നയ്ക്കും കുഞ്ഞിനും മാതാപിതാക്കൾക്കും കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചടങ്ങ് മാറ്റിവച്ചു. ഇപ്പോൾ കോവിഡ് മുക്തരായതോടെ ചടങ്ങ് ഉടൻ തന്നെ നടത്തുമെന്നാണ് വിവരം.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

വിനയൻ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിൽ എത്തുന്നത്. തുടർന്ന് ‘ഓഗസ്റ്റ് പതിനഞ്ച്’, ‘രഘുവിന്‍റെ സ്വന്തം റസിയ’, ‘ബ്യൂട്ടിഫുൾ’, ‘റെഡ് വൈൻ,’ ‘മെമ്മറീസ്’ തുടങ്ങിയ ഒരുപിടി മലയാള ചിത്രങ്ങളിലും മേഘ്ന വേഷമിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook