ഇവനാണ് ജൂനിയർ ചീരു; കുഞ്ഞിനെ ആദ്യമായി ആരാധകർക്ക് പരിചയപ്പെടുത്തി മേഘ്ന

ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നല്കിയത്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജൂനിയർ ചീരുവിനെ ആരാധകർക്ക് പരിചയപ്പെടുത്ത മേഘ്ന. നേരത്തെ അറിയിച്ചിരുന്നതുപോലെ ഫെബ്രുവരി 14ന് അർധരാത്രിയാണ് താരദമ്പതികളായ ചിരഞ്ജീവിയുടെ മേഘനയുടെയും മകനെ താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

“ഞാൻ ജനിക്കുന്നതിനു മുമ്പുതന്നെ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോൾ, നമ്മൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ, അമ്മയോടും അപ്പയോടും വളരെയധികം സ്നേഹവും പിന്തുണയും ഊഷ്മളതയും പകർന്നതിന് എന്റെ ചെറിയ ഹൃദയത്തിന്റെ അടിയിൽ നിന്ന് നിങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കുടുംബമാണ്, നിരുപാധികമായി സ്നേഹിക്കുന്ന കുടുംബം . #JrC #MCforever #oursimba ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു!” ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പാണിത്.

കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്. കുഞ്ഞിന്റെ പോളിയോ വാക്സിനേഷൻ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meghana raj shares a video of jr chiranjeevi sarja in instagram

Next Story
ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു സോറോ കുട്ടീ, ആശംസകളുമായി പൃഥ്വിയും സുപ്രിയയുംPrithviraj, Supriya Menon, Prithviraj pet dog zorro, Alamkritha, Prithviraj daughter, Ally, പൃഥ്വിരാജ്, സുപ്രിയ മേനോൻ, അല്ലി, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com